#Latest News #Environment Day celebration #RAC School #Kadameri
കടമേരി : (nadapuram.truevisionnews.com) ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആർ.എ.സി. സ്കൂളിൽ വൃക്ഷതൈ നടൽ ചടങ്ങ് സംഘടിപ്പിച്ചു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. സുരേഷ് ഉദ്ഘാടനം നിർവഹിച്ച് വൃക്ഷതൈ നട്ടു.
ചടങ്ങിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് കാങ്ങാട് അധ്യക്ഷത വഹിച്ചു. സഫ്ന ബീഗം, സീനത്ത്, സെലീന, എസ്.ആർ.ജി. കൺവീനർ ഷഫീഖ് ചാലിൽ എന്നിവർ പങ്കെടുത്തു.വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുന്നതിനായി വിവിധ ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
നാസർ സി.കെ. സ്വാഗതവും റഫീഖ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
Content Highlight: Environment Day celebration at RAC School
#Latest News #Environment Day celebration #RAC School #Kadameri












































