ലോകകപ്പ് ആവേശം; പ്രിയ ടീമിനോടുള്ള ഇഷ്ടം സ്വന്തം വാഹനത്തിൽ വരച്ചുവെച്ച നാദാപുരം സ്വദേശിയായ യുവാവ് ശ്രദ്ധേയനാകുന്നു

ലോകകപ്പ് ആവേശം; പ്രിയ ടീമിനോടുള്ള ഇഷ്ടം സ്വന്തം വാഹനത്തിൽ വരച്ചുവെച്ച നാദാപുരം സ്വദേശിയായ യുവാവ് ശ്രദ്ധേയനാകുന്നു
Jun 14, 2026 08:43 PM | By VIPIN P V
#Latest News #World Cup Excitement #FIFA #Painted on Vehicle

നാദാപുരം: (nadapuram.truevisionnews.com) ഫുട്ബോൾ ലോകകപ്പ് ആവേശം കൊടുമുടിയിലെത്തി നിൽക്കെ, പ്രിയ ടീമിനോടുള്ള ഇഷ്ടം സ്വന്തം വാഹനത്തിൽ വരച്ചുവെച്ച് നാദാപുരം സ്വദേശിയായ യുവാവ് ശ്രദ്ധേയനാകുന്നു.

നാദാപുരം കുമ്മങ്കോട് കുനിയയിൽ സുനൈദ് ആണ് തന്റെ ജീപ്പ് മുഴുവൻ പോർച്ചുഗൽ ടീമിന്റെ നിറങ്ങളിലും ചിത്രങ്ങളിലും മുക്കി നാട്ടിലെ താരമായിരിക്കുന്നത്. നാട്ടിൽ ഭൂരിഭാഗം പേരും ബ്രസീൽ, അർജന്റീന ടീമുകളുടെ ആരാധകരായി ചേരിതിരിഞ്ഞ് ആവേശം പ്രകടിപ്പിക്കുമ്പോൾ, സുനൈദ് ഉറച്ചുനിൽക്കുന്നത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗലിനും ഒപ്പമാണ്.

പോർച്ചുഗൽ ടീമിലെ പ്രമുഖ കളിക്കാരുടെ ചിത്രങ്ങളും ടീമിന്റെ കൊടിയും ലോഗോയുമെല്ലാം മനോഹരമായി ആലേഖനം ചെയ്താണ് സുനൈദ് തന്റെ വാഹനത്തിന് ഈ വ്യത്യസ്ത ലുക്ക് നൽകിയിരിക്കുന്നത്.

എല്ലാവരും ബ്രസീലിനും അർജന്റീനയ്ക്കും പിന്നാലെ പോകുമ്പോൾ, എന്റെ മനസ്സ് നിറയെ സി.ആർ.സെവനും പോർച്ചുഗലുമാണ്. ആ ഇഷ്ടം മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനാണ് ജീപ്പ് ഇങ്ങനെ ഒരുക്കിയത്, സുനൈദ് പറയുന്നു.

Content Highlight: A young man from Nadapuram is getting noticed by having his love for his favorite team painted on his vehicle.

#Latest News #World Cup Excitement #FIFA #Painted on Vehicle

Next TV

Related Stories
കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു

Jun 14, 2026 09:02 PM

കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം ചെയ്തു

കുട്ടികൾക്ക് കായികോപകരണ കിറ്റ് വിതരണം...

Read More >>
മികവ് 2026 വിജയാരവം സംഘടിപ്പിച്ചു

Jun 14, 2026 08:57 PM

മികവ് 2026 വിജയാരവം സംഘടിപ്പിച്ചു

മികവ് 2026 വിജയാരവം...

Read More >>
ആർ.എ.സി. സ്കൂളിൽ പരിസ്ഥിതി ദിനാചരണം

Jun 14, 2026 08:48 PM

ആർ.എ.സി. സ്കൂളിൽ പരിസ്ഥിതി ദിനാചരണം

ആർ.എ.സി. സ്കൂളിൽ പരിസ്ഥിതി...

Read More >>
പുള്ളിമാൻ വിസ്മയമായി; കുറുവന്തേരിയിൽ കുറുക്കൻമാരിൽ നിന്ന് മാനിനെ രക്ഷപ്പെടുത്തി കുട്ടികൾ

Jun 14, 2026 07:55 PM

പുള്ളിമാൻ വിസ്മയമായി; കുറുവന്തേരിയിൽ കുറുക്കൻമാരിൽ നിന്ന് മാനിനെ രക്ഷപ്പെടുത്തി കുട്ടികൾ

കുറുവന്തേരിയിൽ കുറുക്കൻമാരിൽ നിന്ന് മാനിനെ രക്ഷപ്പെടുത്തി കുട്ടികൾ...

Read More >>
ആദരാഞ്ജലിക്ക് മന്ത്രിയുമെത്തി; ഹരിത പ്രസ്ഥാനത്തെ നെഞ്ചേറ്റിയ പോക്കർ ഹാജി ഇനി ഓർമ്മ

Jun 14, 2026 07:42 PM

ആദരാഞ്ജലിക്ക് മന്ത്രിയുമെത്തി; ഹരിത പ്രസ്ഥാനത്തെ നെഞ്ചേറ്റിയ പോക്കർ ഹാജി ഇനി ഓർമ്മ

ആദരാഞ്ജലിക്ക് മന്ത്രിയുമെത്തി, ഹരിത പ്രസ്ഥാനത്തെ നെഞ്ചേറ്റിയ പോക്കർ ഹാജി ഇനി ഓർമ്മ...

Read More >>
Top Stories

News Roundup

Entertainment News