#Latest News #Valayam #Valayam Constituency Congress Committee #UDF Government
വളയം: (nadapuram.truevisionnews.com) കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ വനിതകൾക്കായി പ്രിയദർശിനി സൗജന്യയാത്ര പദ്ധതി ഏർപ്പെടുത്തിയ യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വളയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുഴലിയിൽ അഭിനന്ദന യോഗവും മധുരപലഹാര വിതരണവും നടത്തി.
ഡി.സി.സി. മെമ്പർ കെ. കൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവർക്ക് കൂടുതൽ സുരക്ഷയും പരിഗണനയും ഉറപ്പാക്കുന്നതിനും പദ്ധതി സഹായകരമാകുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
യോഗത്തിൽ സുനിൽ കാവുന്തറ, സി.വി. കുഞ്ഞബദല്ല, കെ.എൻ.കെ. ചന്ദ്രൻ, എ.പി. ബാബു, നിഷ ഇ.കെ., മിനി ജയചന്ദ്രൻ, ശോഭ കെ.പി., ജാനു ടി.വി., മഹമ്മദ് എം.പി., സക്കറിയ എം.പി., അമ്മദ് കെ.വി., അബ്ദുൾ റഹ്മാൻ എം.കെ., രേഷ്മ ടി.വി., ജീൻസി എം.വി., ചന്ദ്രി കെ.കെ., വത്സല എൻ.കെ., രജനി ടി. തുടങ്ങിയവർ സംസാരിച്ചു.
Content Highlight: Valayam Constituency Congress Committee congratulates UDF government
#Latest News #Valayam #Valayam Constituency Congress Committee #UDF Government






































