ഓർമ്മകളുടെ മഴക്കാലം; 'ബാണ്യക്കാർ' വാട്‌സ്ആപ്പ് കൂട്ടായ്‌മയുടെ 'മഴയിരുത്തം' ശ്രദ്ധേയമായി

ഓർമ്മകളുടെ മഴക്കാലം; 'ബാണ്യക്കാർ' വാട്‌സ്ആപ്പ് കൂട്ടായ്‌മയുടെ 'മഴയിരുത്തം' ശ്രദ്ധേയമായി
Jun 16, 2026 12:45 PM | By Krishnapriya S R
#Latest News #Vanimel #'Bannyakkar' WhatsApp Group

വാണിമേൽ: (nadapuram.truevisionnews.com) മഴക്കാലത്തെ മധുരമുള്ള ബാല്യകാല ഓർമ്മകളും കുസൃതികളും അയവിറക്കി 'ബാണ്യക്കാർ' വാട്‌സ്ആപ്പ് കൂട്ടായ്‌മ ഒരുക്കിയ 'മഴയിരുത്തം' വേറിട്ട അനുഭവമായി.

കൂട്ടായ്മയുടെ കീഴിൽ പുറത്തിറങ്ങുന്ന 'കോടാന്തിരം' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് മുന്നോടിയായാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. ഗ്രൂപ്പ് ചീഫ് അഡ്മിൻ ചുഴലിക്കര ഫൈസലിന്റെ വസതിയിൽ നടന്ന പരിപാടിയിൽ ഗ്രൂപ്പിലെ പ്രധാനപ്പെട്ടവർ പങ്കെടുത്തു.

ബാല്യകാലത്തെ മഴക്കാല അനുഭവങ്ങൾ ഓരോരുത്തരും പങ്കുവെച്ചതോടെ സംഗമം ഏറെ ഹൃദ്യമായി. ഗ്രൂപ്പിലെ 25 പേരുടെ മഴക്കാല അനുഭവക്കുറിപ്പുകളാണ് 'കോടാന്തിരം' എന്ന പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്.

ഈ മാസം 25-നാണ് പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം നടക്കുന്നത്. ചടങ്ങിൽ പ്രശസ്ത കഥാകൃത്ത് വെള്ളിയോടൻ മുഖ്യാതിഥിയായി. നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. നാസർ, എം.സി. സുബൈർ എന്നിവർ അതിഥികളായി പങ്കെടുത്തു.

സംഘാടക സമിതി ചെയർമാൻ സി.കെ. മൊയ്തു മാസ്റ്റർ, കൺവീനർ റഷീദ് കോടിയൂറ, എം.എ. വാണിമേൽ, വാഴയിൽ മൊയ്തു ഹാജി, തട്ടാംകണ്ടി അമ്മദ് ഹാജി, എം.കെ. അഷ്റഫ്, പി.പി. കാസിം, സി.വി. അഷ്റഫ്, നമ്പൂടി കണ്ടി കുഞ്ഞബ്ദുല്ല, ജാഫർ ഇരുന്നലാട് തുടങ്ങിയവർ സംസാരിച്ചു.

കെ.കെ. സുബൈർ രചിച്ച കവിതയുടെ ആലാപനവും കെ.പി. ശിഹാബിന്റെ ഗാനാലാപനവും പരിപാടിക്ക് കൊഴുപ്പേകി.

Content Highlight: 'Bannyakkar' WhatsApp group

#Latest News #Vanimel #'Bannyakkar' WhatsApp Group

Next TV

Related Stories
'ഞരമ്പ് മുറിഞ്ഞത് അറിഞ്ഞില്ല, കാൽവിരൽ മുറിച്ചുമാറ്റേണ്ടി വന്നു; കല്ലാച്ചി വിംസ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

Jun 16, 2026 10:30 AM

'ഞരമ്പ് മുറിഞ്ഞത് അറിഞ്ഞില്ല, കാൽവിരൽ മുറിച്ചുമാറ്റേണ്ടി വന്നു; കല്ലാച്ചി വിംസ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

കോഴിക്കോട് ചികിത്സ പിഴവ്, പരാതി, കാൽവിരൽ , കല്ലാച്ചി വിംസ് ആശുപത്രി , ഡോക്ടർക്കെതിരെ...

Read More >>
Top Stories










News Roundup