പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു
Jun 16, 2026 03:28 PM | By Krishnapriya S R
#Latest News #Nadapuram #Ahmed Punnakkal #Kerala Grama Panchayat Association #General Secretary

നാദാപുരം: (nadapuram.truevisionnews.com) മുസ്ലിം ലീഗ് നേതാവും ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ അഹമ്മദ് പുന്നക്കൽ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

സംഘടനാ രംഗത്തും പൊതുപ്രവർത്തനത്തിലും ദീർഘകാലത്തെ അനുഭവപരിചയമുള്ള അഹമ്മദ് പുന്നക്കൽ, ബിരുദാനന്തര ബിരുദധാരിയും മികച്ച പ്രഭാഷകനുമാണ്. വിവിധ തലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഇദ്ദേഹം ഇപ്പോൾ യു.ഡി.എഫ് കോഴിക്കോട് ജില്ലാ കൺവീനർ, മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം, ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

മുൻകാലങ്ങളിൽ എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ ഉത്തരവാദിത്തങ്ങൾ അഹമ്മദ് പുന്നക്കൽ വഹിച്ചിട്ടുണ്ട്.

Content Highlight: Ahmed Punnakkal, General Secretary, Kerala Grama Panchayat Association

#Latest News #Nadapuram #Ahmed Punnakkal #Kerala Grama Panchayat Association #General Secretary

Next TV

Related Stories
Top Stories










News Roundup






Entertainment News