ഇന്ത്യൻ ആർമിയിലേക്ക്: ഫിജാസ് കോടിയുറക്ക് എം.എസ്.എഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആദരം

ഇന്ത്യൻ ആർമിയിലേക്ക്: ഫിജാസ് കോടിയുറക്ക് എം.എസ്.എഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആദരം
Jun 16, 2026 02:25 PM | By Krishnapriya S R
#Latest News #Vanimel #Army Selection

വാണിമേൽ: (nadapuram.truevisionnews.com) ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാണിമേൽ പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി ഫിജാസ് കോടിയുറയ്ക്ക് എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ചിക്കപ്പുറത്ത് മൊയ്തു, ഫിജാസിന് ഉപഹാരം സമ്മാനിച്ചു. വാണിമേലിന്റെ അഭിമാനമായി മാറിയ ഫിജാസിനെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ മുസ്ലിം ലീഗ്, എം.എസ്.എഫ്, യൂത്ത് ലീഗ് തുടങ്ങിയ വിവിധ പോഷക സംഘടനകളുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.പി.സി. ആലിക്കുട്ടി, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് റംഷിദ് ചേരാനാണ്ടി, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി റാഷിദ് കെ.ടി.കെ, അൻഷിൽ വെള്ളിയോട്, സി.വി. മൊയ്ദീൻ ഹാജി, ഒ. മുനീർ, അനസ് കെ.പി, സഫുവാൻ സി.കെ, യാമിൻ തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlight: Fijaz Kodiyura joins the Indian Army

#Latest News #Vanimel #Army Selection

Next TV

Related Stories
പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

Jun 16, 2026 03:28 PM

പുതിയ അധ്യായം; അഹമ്മദ് പുന്നക്കൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ...

Read More >>
Top Stories










News Roundup






Entertainment News