#Latest News #Nadapuram #Vishnumangalam Temple Road
നാദാപുരം: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്തിൽ നിർമിച്ച വിഷ്ണുമംഗലം ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സഫറ മുന്നാം കുനി നിർവഹിച്ചു. വാർഡ് മെമ്പർ ഉമേഷ് പെരുവര അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് മുഖ്യാതിഥിയായിരുന്നു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. റംല, പഞ്ചായത്തംഗങ്ങളായ സി.വി. ഇബ്രാഹിം, സജിത കുമാരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൂടാതെ ജമാൽ പാച്ചാക്കൂൽ, ഇബ്രാഹിം ചീരാമ്പത്ത്, എൻ.പി. ബാലൻ, ഹരിദാസൻ, ചന്ദ്രൻ മത്തത്ത്, മഹേഷ്, ഗംഗാധരൻ, കുഞ്ഞികൃഷ്ണ വാര്യർ, വിജിത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Content Highlight: Nadapuram Vishnumangalam Temple Road













































