ലോകകപ്പ് സമയത്തെ ലോഡ് ഷെഡിങ്; കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ ഫുട്ബോൾ തട്ടി ഡിവൈഎഫ്ഐയുടെ വേറിട്ട പ്രതിഷേധം

ലോകകപ്പ് സമയത്തെ ലോഡ് ഷെഡിങ്; കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ ഫുട്ബോൾ തട്ടി ഡിവൈഎഫ്ഐയുടെ വേറിട്ട പ്രതിഷേധം
Jun 19, 2026 11:57 AM | By Krishnapriya S R
#Latest News #Nadapuram #Load Shedding #DYFI Protest

നാദാപുരം: (nadapuram.truevisionnews.com) ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ നടക്കുന്ന സമയത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തി ഫുട്‌ബോൾ ആരാധകരെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നടപടിക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം.

നാദാപുരം ബ്ലോക്കിന് കീഴിലെ വിവിധ ഇലക്ട്രിസിറ്റി ഓഫീസുകൾക്ക് മുന്നിൽ ഫുട്ബോൾ തട്ടിയാണ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്. കല്ലാച്ചി, തൂണേരി, എടച്ചേരി, പാറക്കടവ്, പരപ്പുപാറ എന്നിവിടങ്ങളിലെ കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിലായിരുന്നു പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.

കല്ലാച്ചിയിൽ നടന്ന പ്രതിഷേധം ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എ.കെ. ബിജിത്ത് ഉദ്ഘാടനം ചെയ്തു. കെ. പ്രജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. സുധേവ്, ജിഷ്ണുപ്രസാദ്, കെ. അപർണ, തേജ ലക്ഷ്മി എന്നിവർ സംസാരിച്ചു.

പി.പി. ഷഹറാസ് സ്വാഗതം ആശംസിച്ചു. പാറക്കടവിൽ നടന്ന പ്രതിഷേധം ബ്ലോക്ക് ട്രഷറർ എൻ.കെ. മിഥുൻ ഉദ്ഘാടനം ചെയ്യുകയും ശ്രിബിനേഷ് അധ്യക്ഷനാവുകയും ചെയ്തു. അസ്മിറ, അബിൻ എന്നിവർ സംസാരിച്ചു. എടച്ചേരിയിൽ എം. ശരത്ത് ഉദ്ഘാടനം ചെയ്ത പ്രതിഷേധത്തിൽ അമൽ ജിത്ത് അധ്യക്ഷത വഹിച്ചു.

പരപ്പുപാറയിൽ കെ. ലിജിന ഉദ്ഘാടനം ചെയ്ത പ്രതിഷേധ പരിപാടിയിൽ സായൂജ് അധ്യക്ഷനായി. അതുൽ സംസാരിച്ചു. തൂണേരിയിൽ വി.സി. അമൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കെ. മിഥുൻ അധ്യക്ഷത വഹിച്ചു. ഷിജിൻ, അശ്വിനി രാജീവ് എന്നിവർ സംസാരിച്ചു. ലോഡ് ഷെഡിങ് പിൻവലിക്കുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം.

Content Highlight: Load shedding during the World Cup

#Latest News #Nadapuram #Load Shedding #DYFI Protest

Next TV

Related Stories
വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു

Jun 18, 2026 10:06 PM

വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു

വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories










News Roundup