#Latest News #Epidemic Review Meeting #Shigella #Vanimel Panchayat
വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ പഞ്ചായത്തിൽ പകർച്ചവ്യാധി അവലോക യോഗം നടത്തി. ഷിഗല്ല അടക്കമുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ നിർദേശിച്ചു.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു. വരുംദിവസങ്ങളിൽ സ്കൂളുകൾ , അംഗൻവാടികൾ , ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി .പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മുർഷിന , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ കെ പി രാജീവൻ, ഹസീന ബ്ലോക്ക് മെമ്പർ ബാബു പഞ്ചായത്ത് സെക്രട്ടറി വിനോദ് ഹെൽത്ത് ഇൻസ്പെക്ടർ റഫീഖ് അലി എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ എന്നിവർസംബന്ധിച്ചു.
Content Highlight: Epidemic review meeting held in Vanimel Panchayat
#Latest News #Epidemic Review Meeting #Shigella #Vanimel Panchayat












































