മഴക്കാല ആരോഗ്യ സംരക്ഷണം: ചെക്യാട് പഞ്ചായത്തിൽ ആയുർവേദ മൺസൂൺ ക്യാമ്പ് സംഘടിപ്പിക്കുന്നു

മഴക്കാല ആരോഗ്യ സംരക്ഷണം: ചെക്യാട് പഞ്ചായത്തിൽ ആയുർവേദ മൺസൂൺ ക്യാമ്പ് സംഘടിപ്പിക്കുന്നു
Jun 19, 2026 03:48 PM | By Krishnapriya S R
#Latest News #Chekkiyadu #Ayurveda Monsoon Camp

ചെക്യാട്: (nadapuram.truevisionnews.com) മഴക്കാലത്തെ രോഗപ്രതിരോധവും ആരോഗ്യ സംരക്ഷണവും മുൻനിർത്തി ചെക്യാട് ഗ്രാമപഞ്ചായത്തും ആയുഷ് പി.എച്ച്.സി ചെക്യാടും സംയുക്തമായി 'ആയുർവേദ മൺസൂൺ ക്യാമ്പ്' സംഘടിപ്പിക്കുന്നു.

ജൂൺ 27-ന് രാവിലെ 11 മണിക്ക് കണ്ടിവാതുക്കൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. 'ആയുർവേദം ആരോഗ്യത്തിന്, മൺസൂണിൽ സംരക്ഷണത്തിന്' എന്ന സന്ദേശമുയർത്തി നടത്തുന്ന ക്യാമ്പിൽ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ആയുർവേദ മാർഗ്ഗനിർദ്ദേശങ്ങളും ചികിത്സാ ഉപദേശങ്ങളും ലഭ്യമാക്കും.

പരിപാടിയിലേക്ക് പൊതുജനങ്ങളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Content Highlight: Ayurveda monsoon camp in Chekyad panchayat

#Latest News #Chekkiyadu #Ayurveda Monsoon Camp

Next TV

Related Stories
Top Stories










News Roundup