#Latest News #Valayam #Swimming Training Monsoon Camp
വളയം: (nadapuram.truevisionnews.com) പ്രണവം സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലന മൺസൂൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. 7 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരമുള്ളത്.
ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ 2026 ജൂൺ 21 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ ആരംഭിക്കും.രക്ഷിതാക്കൾ നേരിട്ട് ക്ലബ്ബിലെത്തി അപേക്ഷാഫോറവും സമ്മതപത്രവും പൂരിപ്പിച്ച് നൽകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും നിശ്ചിത സമയത്ത് അക്കാദമിയിലെത്തണമെന്ന് സംഘാടകർ അറിയിച്ചു.
Content Highlight: Swimming Training Monsoon Camp













































