വായനാദിനം: പ്രണവം ഗ്രന്ഥശാല സന്ദർശിച്ച് ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ വിദ്യാർഥികൾ

വായനാദിനം: പ്രണവം ഗ്രന്ഥശാല സന്ദർശിച്ച് ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ വിദ്യാർഥികൾ
Jun 20, 2026 12:21 PM | By Krishnapriya S R
#Latest News #Reading Day #Pranavam Library

ചെക്യാട്: (nadapuram.truevisionnews.com) ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പ്രണവം ഗ്രന്ഥശാല സന്ദർശിച്ചു. വായനയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന സന്ദർശനത്തിൽ 40-ഓളം വിദ്യാർഥികൾ പങ്കെടുത്തു.

അധ്യാപകരായ അമർനാഥ്, രമ്യ എന്നിവർക്ക് പുറമെ സ്കൂൾ പി.ടി.എ പ്രസിഡന്റ് അനിതയും കുട്ടികൾക്കൊപ്പം എത്തിയിരുന്നു. പരിപാടിയുടെ ഭാഗമായി ഗ്രന്ഥശാലയിലേക്ക് പി.ടി.എ പ്രസിഡന്റ് അനിത രണ്ടു പുസ്തകങ്ങൾ സമ്മാനിച്ചു.

പ്രണവം ഗ്രന്ഥശാല പ്രസിഡന്റ് ഷിനിൽ ടി.കെ., സെക്രട്ടറി ജിജിത്ത് പി., ലൈബ്രേറിയൻ ഗിരിജ സി.പി., സി.എച്ച്. ഭാസ്കരൻ, സ്നേഹ ബിന്ദു, ദിനിൽ പി., അദ്രിനാഥ് എന്നിവർ ചേർന്ന് സ്കൂൾ സംഘത്തെ സ്വീകരിച്ചു.

Content Highlight: Chekyad East LP School students visit Pranavam Library

#Latest News #Reading Day #Pranavam Library

Next TV

Related Stories
കെ. എസ് ബിമൽ സ്മാരക കാമ്പസ് കവിതാ പുരസ്കാരം 2026 ന് എൻട്രികൾ ക്ഷണിച്ചു

Jun 20, 2026 08:49 AM

കെ. എസ് ബിമൽ സ്മാരക കാമ്പസ് കവിതാ പുരസ്കാരം 2026 ന് എൻട്രികൾ ക്ഷണിച്ചു

കെ. എസ് ബിമൽ സ്മാരക കാമ്പസ് കവിതാ പുരസ്കാരം 2026 ന് എൻട്രികൾ...

Read More >>
വായനദിനത്തിൽ എം സി നാരായണൻ നമ്പ്യാരെ എൻഎസ് എസ് ആദരിച്ചു

Jun 19, 2026 09:48 PM

വായനദിനത്തിൽ എം സി നാരായണൻ നമ്പ്യാരെ എൻഎസ് എസ് ആദരിച്ചു

വായനദിനത്തിൽ എം സി നാരായണൻ നമ്പ്യാരെ എൻഎസ് എസ്...

Read More >>
Top Stories

News Roundup