Jun 25, 2026 11:41 AM

#Latest News #Nadapuram #Bus Stand #E-Toilet

നാദാപുരം: (nadapuram.truevisionnews.com) നവീകരണത്തിനിടെ അടച്ചിടേണ്ടി വന്ന നാദാപുരം ബസ് സ്റ്റാൻഡിൽ യാത്രക്കാർ നേരിട്ടിരുന്ന വലിയൊരു പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ബസ് സ്റ്റാൻഡിൽ ഇ-ടോയ്ലറ്റ് നിർമ്മാണം ആരംഭിച്ചു. നവീകരണ പ്രവൃത്തികൾ വൈകിയതിനെത്തുടർന്ന് ബസ് സ്റ്റാൻഡ് മാസങ്ങളോളം അടഞ്ഞുകിടക്കുകയായിരുന്നു.

പിന്നീട് ഭരണസമിതിയുടെ തീരുമാനപ്രകാരം സ്റ്റാൻഡ് താൽക്കാലികമായി തുറന്നെങ്കിലും, ശൗചാലയ സൗകര്യമില്ലാത്തത് യാത്രക്കാരെ വലിയ പ്രയാസത്തിലാക്കിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായാണ് പഞ്ചായത്ത് അധികൃതർ ഇ-ടോയ്ലറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്.

നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും, വരും ദിവസങ്ങളിൽ തന്നെ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.

Content Highlight: Construction of e-toilet at Nadapuram bus stand

#Latest News #Nadapuram #Bus Stand #E-Toilet

Next TV

Top Stories










News Roundup






GCC News






Entertainment News