കെട്ടിടം ഉദ്‌ഘടനം; സിറാജുൽ ഹുദയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കാന്തപുരം ഉസ്താദ്

കെട്ടിടം ഉദ്‌ഘടനം; സിറാജുൽ ഹുദയുടെ പ്രവർത്തനങ്ങൾ മാതൃകാപരം -കാന്തപുരം ഉസ്താദ്
Jun 24, 2026 10:21 PM | By Athira V
#Latest News #Sirajul Huda #Kanthapuram AP Abubacker Musliyar #Sirajul Huda College of Quran #Kummangod

നാദാപുരം : വിശുദ്ധ ഖുർആൻ മനുഷ്യ സമൂഹത്തിനുള്ള മാർഗ്ഗദർശനമാണെന്നും കാലാന്ത്യം വരെ മാറ്റി തിരുത്തലുകളില്ലാതെ നിലനിൽക്കുന്ന അത്ഭുതമാണെന്നും ഖുർആനിക പഠനം അനിവാര്യമാണെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്ത‌ി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി.

കുമ്മങ്കോട് പ്രദേശത്ത് സിറാജുൽ ഹുദാ സ്ഥാപന സംരംഭത്തിന്റെ ഭാഗമായി നിർമിച്ച സിറാജുൽ ഹുദാ കോളേജ് ഓഫ് ഖുർആൻ ആൻഡ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ ഖുർആൻ ഉൾപ്പെടെയുള്ള വിജ്ഞാന മേഖലകളിലും സാമൂഹിക മുന്നേറ്റ മേഖലകളിലും സിറാജുൽ ഹുദ യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. ഇന്ത്യൻ ഗ്രാന്റ് മുഫ്ത‌ി കാന്തപുരം ഉസ്താദ് നിർവ്വഹിച്ചു. സമസ്ത സെക്രട്ടറിയും സിറാജുൽ ഹുദാ കാര്യദർശിയുമായ പേരോട് അബ്ദുറഹ്മാൻ സഖാഫി സ്ഥാപനങ്ങളുടെ പ്രവർത്തന രീതിയും ലഷ്യങ്ങളും വിശദീകരിക്കുകയും പുതിയ പദ്ധതികളുടെ പ്രഖ്യാപനം നടത്തുകയും ചെയ്തു.

സയ്യിദ് ത്വാഹാ തങ്ങൾ, കൊടക്കൽ കോയകുഞ്ഞി തങ്ങൾ, വി പി എം ഫൈസി വില്ല്യാപ്പള്ളി,  സൂപ്പി നരിക്കാട്ടേരി, കെ.കെ നവാസ്, മുബശ്ശിർ സുറൈജി തുടങ്ങിയവരും മറ്റു  മത, സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

Content Highlight: Sirajul Huda's work is exemplary - Kanthapuram Ustad, Kanthapuram AP Abubacker Musliyar

#Latest News #Sirajul Huda #Kanthapuram AP Abubacker Musliyar #Sirajul Huda College of Quran #Kummangod

Next TV

Related Stories
നാദാപുരത്ത് ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

Jun 24, 2026 10:13 PM

നാദാപുരത്ത് ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

നാദാപുരത്ത് ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലി...

Read More >>
നാദാപുരത്ത് നാളെ തൂഫാൻ ഷൂട്ട് ഔട്ട് ; ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ പി എസ് കിക്ക് ഓഫ് ചെയ്യും

Jun 24, 2026 10:11 PM

നാദാപുരത്ത് നാളെ തൂഫാൻ ഷൂട്ട് ഔട്ട് ; ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ പി എസ് കിക്ക് ഓഫ് ചെയ്യും

നാദാപുരത്ത് നാളെ തൂഫാൻ ഷൂട്ട് ഔട്ട്, ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ പി എസ് കിക്ക് ഓഫ് ചെയ്യും...

Read More >>
ഖത്തർ സ്‌ഫോടനം: അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണം;  മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

Jun 24, 2026 02:21 PM

ഖത്തർ സ്‌ഫോടനം: അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

ഖത്തറിലെ റാസ് ലഫാൻ സ്ഫോടനം, പിണറായി വിജയൻ, മുഖ്യമന്ത്രി, വെള്ളൂർ സ്വദേശി അർജുന്റെ മരണം...

Read More >>
നാദാപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; കേസെടുത്ത് പോലീസ്

Jun 24, 2026 12:54 PM

നാദാപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; കേസെടുത്ത് പോലീസ്

നാദാപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം...

Read More >>
Top Stories

News Roundup

Entertainment News