'ചൂസ് പാഷൻ, നോട്ട് പോയ്‌സൺ'; നാദാപുരത്തെ 'ദി കേരള വോയേജ്' ലഹരിവിരുദ്ധ യാത്രക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

'ചൂസ് പാഷൻ, നോട്ട് പോയ്‌സൺ'; നാദാപുരത്തെ 'ദി കേരള വോയേജ്' ലഹരിവിരുദ്ധ യാത്രക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
Jun 27, 2026 05:28 PM | By Krishnapriya S R
#Latest News #Nadapuram #Anti-Drug Journey #Appreciation Of The Chief Minister

നാദാപുരം: (nadapuram.truevisionnews.com) ലഹരിവിരുദ്ധ സന്ദേശവുമായി നാദാപുരത്തുനിന്നും ആരംഭിച്ച 'ദി കേരള വോയേജ് - റൈഡ് ടു ഇൻസ്പയർ' ക്യാമ്പയിൻ സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ലഹരിമുക്ത കേരളമെന്ന ലക്ഷ്യവുമായി സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്ന സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ജൂൺ 23-ന് നാദാപുരത്തുനിന്നാണ് വേവം സ്വദേശി നൗഷാദ് തേർകണ്ടിയുടെ നേതൃത്വത്തിലുള്ള 21 അംഗ സംഘം യാത്ര ആരംഭിച്ചത്. "ചൂസ് പാഷൻ, നോട്ട് പോയ്‌സൺ" എന്ന മുദ്രാവാക്യം ഉയർത്തി പോർച്ചുഗൽ തീമിലുള്ള അഞ്ച് വാഹനങ്ങളിലാണ് സംഘത്തിന്റെ യാത്ര. ലഹരി വിപത്തിനെതിരെ യുവജനങ്ങളെ അണിനിരത്തി നടത്തുന്ന ഈ പോരാട്ടം ഏറെ മാതൃകാപരമാണെന്നും, ഇത്തരത്തിലുള്ള യുവതലമുറയെയാണ് രാജ്യത്തിന് ആവശ്യമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഈ ഉദ്യമത്തിന് പൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സംസ്ഥാനത്തെ യുവജനങ്ങളിൽ വലിയ ഉണർവ് പകരുന്ന ഈ യാത്ര, ലഹരിവിരുദ്ധ തലമുറയെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ്.

മുഖ്യമന്ത്രിയുടെ അഭിനന്ദനം തങ്ങൾക്ക് വലിയ പ്രചോദനമാണെന്നും, വരുംദിവസങ്ങളിലും കൂടുതൽ ആവേശത്തോടെ യാത്ര തുടരുമെന്നും നൗഷാദ് തേർകണ്ടിയും സംഘവും അറിയിച്ചു.

Content Highlight: Chief Minister's best wishes for Nadapuram's anti-drug campaign

#Latest News #Nadapuram #Anti-Drug Journey #Appreciation Of The Chief Minister

Next TV

Related Stories
വമ്പൻ ഓഫ്ഫർ; കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില

Jun 27, 2026 11:35 AM

വമ്പൻ ഓഫ്ഫർ; കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില

കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് 50% വരെ വിലക്കുറവ്...

Read More >>
കരുതലിന്റെ സ്പർശമായി 'കിടപ്പുരോഗി സംഗമം'; നാദാപുരത്ത് ദ്വിദിന ക്യാമ്പിന് ഇന്ന് തുടക്കം

Jun 27, 2026 10:56 AM

കരുതലിന്റെ സ്പർശമായി 'കിടപ്പുരോഗി സംഗമം'; നാദാപുരത്ത് ദ്വിദിന ക്യാമ്പിന് ഇന്ന് തുടക്കം

നാദാപുരത്ത് കിടപ്പുരോഗി സംഗമം ദ്വിദിന ക്യാമ്പിന് ഇന്ന്...

Read More >>
Top Stories

News Roundup

Entertainment News