നാദാപുരം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുടെ പരസ്യ ഏറ്റുമുട്ടൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നാദാപുരം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുടെ പരസ്യ ഏറ്റുമുട്ടൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Jul 1, 2026 02:39 PM | By Krishnapriya S R
#Latest News #Nadapuram Bus Stand #Clash Between Drivers

നാദാപുരം: (nadapuram.truevisionnews.com) ബസ് സ്റ്റാൻഡിൽ വെച്ച് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ പരസ്യമായി കയ്യാങ്കളിയും പോർവിളിയും നടത്തിയത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. തലശ്ശേരി റൂട്ടിലോടുന്ന ജഗന്നാഥ്, റീഗൽ എന്നീ ബസ്സുകളിലെ ജീവനക്കാർ തമ്മിലാണ് ഇന്നലെ വൈകുന്നേരം നാല് മണിയോടെ നടുറോഡിൽ വെച്ച് ഏറ്റുമുട്ടിയത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

ബസ്സുകളുടെ സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തലശ്ശേരിയിൽ നിന്നും തൊട്ടിൽപാലത്തേക്ക് സർവീസ് നടത്തുന്ന ബസ്സുകളിലെ ജീവനക്കാരാണ് സ്റ്റാൻഡിൽ വെച്ച് പരസ്യമായി ഏറ്റുമുട്ടിയത്.

അസഭ്യം വിളിക്കുകയും പരസ്പരം കൈയേറ്റം ചെയ്യുകയും ചെയ്തതോടെ സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ഭീതിയിലായി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പോലീസ് ഇരു ബസ്സുകളും കസ്റ്റഡിയിലെടുത്തു. നേരത്തെയും സമാനമായ രീതിയിൽ ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ജീവനക്കാർ വീണ്ടും ഇത്തരം അച്ചടക്കമില്ലാത്ത പെരുമാറ്റം ആവർത്തിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

ദിവസവും നൂറുകണക്കിന് സാധാരണക്കാർ എത്തുന്ന ബസ് സ്റ്റാൻഡിൽ ഡ്രൈവർമാർ നടത്തുന്ന ഇത്തരത്തിലുള്ള വെല്ലുവിളികളും അതിക്രമങ്ങളും വലിയൊരു സാമൂഹിക പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. പോലീസ് കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Content Highlight: Clash between employees at Nadapuram bus stand

#Latest News #Nadapuram Bus Stand #Clash Between Drivers

Next TV

Related Stories
ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ കവർച്ച;സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Jul 1, 2026 03:20 PM

ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ കവർച്ച;സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ...

Read More >>
ഓപ്പറേഷൻ തൂഫാൻ: ഭൂമിവാതുക്കൽ എംഎൽപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 1, 2026 12:58 PM

ഓപ്പറേഷൻ തൂഫാൻ: ഭൂമിവാതുക്കൽ എംഎൽപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഭൂമിവാതുക്കൽ എംഎൽപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ...

Read More >>
ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച അർജുന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് സിപിഐ എം നേതാക്കൾ

Jul 1, 2026 12:38 PM

ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച അർജുന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് സിപിഐ എം നേതാക്കൾ

ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച അർജുന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐ എം...

Read More >>
Top Stories

News Roundup

Entertainment News