വിജയത്തിളക്കം; മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു

വിജയത്തിളക്കം; മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു
Jul 1, 2026 04:06 PM | By Fidha Parvin
#Latest news #Memunda Higher Secondary School #Students

വടകര: (vatakara.truevisionnews.com) മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിവിധ തലത്തിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

ആദരം -2026 എന്ന പേരിൽ വടകര ടൗൺഹാളിൽ വച്ചാണ് പരിപാടി നടന്നത്. എസ്എസ്എൽസി, പ്ലസ് ടു എൻ എം എം എസ്, യു എസ് എസ്, രാജ്യപുരസ്കാർ, വിവിധ സ്കോളർഷിപ് വിജയികൾ തുടങ്ങി 500 നു മുകളിൽ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.


ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഗീത പി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ ഡോക്ടർ എം എ സിദ്ദിഖ് മുഖ്യഭാഷണം നടത്തി.


സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ അരുൺരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി പി പ്രഭാകരൻ മാസ്റ്റർ അധ്യക്ഷനായി. സ്കൂൾ മാനേജർ ശ്രീ എം നാരായണൻ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ഒ പി രാജൻ, തോടന്നൂർ എഇഒ വി എം സുരേന്ദ്രൻ മാസ്റ്റർ, തോടന്നൂർ ബിപിസി കെ കെ മനോജ് കുമാർ, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് പി കെ കൃഷ്ണദാസ് മാസ്റ്റർ,


മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ഒ പി ബാബു മാസ്റ്റർ, പ്രിൻസിപ്പൽ ശ്രീമതി ബി ബീന, ഹെഡ്മാസ്റ്റർ പി കെ ജിതേഷ്, പിടിഎ വൈസ് പ്രസിഡണ്ട് സി വി കുഞ്ഞമ്മദ്, സി എം ഷാജി, ജാസിം എടക്കുടി, വിനോദ് ചെറിയത്ത്, പി പി മുരളി മാസ്റ്റർ, ടി മോഹൻദാസ് മാസ്റ്റർ, പി കെ ജയരാമൻ, റഹീം മാസ്റ്റർ, കെ സന്തോഷ് എന്നിവർ ആശംസ അർപ്പിച്ചു.

കഴിഞ്ഞ അധ്യയന വർഷം സ്കൂളിൽ നിന്നും വിരമിച്ച ദിനേശൻ, പി അജിത, ഉമാദേവി, സത്യൻ സി എച്ച്, എം ടി മോളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥി പ്രതിനിധി അവിഷ്ണ ബി മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ പി ശ്രീജിത്ത് നന്ദി പറഞ്ഞു.


Content Highlight: Memunda Higher Secondary School students felicitated

#Latest news #Memunda Higher Secondary School #Students

Next TV

Related Stories
സ്‌പോട്ട് അഡ്മിഷന്‍; വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ നേരിട്ടെത്തണം

Jul 1, 2026 04:36 PM

സ്‌പോട്ട് അഡ്മിഷന്‍; വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ നേരിട്ടെത്തണം

സ്‌പോട്ട് അഡ്മിഷന്‍ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍...

Read More >>
കനത്ത മഴ: കോട്ടക്കടവിൽ കിണർ പൂർണ്ണമായി ഇടിഞ്ഞുതാഴ്ന്നു; വീട് ഭീഷണിയിൽ

Jul 1, 2026 01:01 PM

കനത്ത മഴ: കോട്ടക്കടവിൽ കിണർ പൂർണ്ണമായി ഇടിഞ്ഞുതാഴ്ന്നു; വീട് ഭീഷണിയിൽ

കോട്ടക്കടവിൽ കിണർ പൂർണ്ണമായി ഇടിഞ്ഞുതാഴ്ന്നു; വീട്...

Read More >>
'ക്യൂബൻ സമര' ;വടകരയിൽ എം ദാസൻ അനുസ്മരണ സമ്മേളനവും പ്രഭാഷണവും സംഘടിപ്പിച്ചു

Jul 1, 2026 12:46 PM

'ക്യൂബൻ സമര' ;വടകരയിൽ എം ദാസൻ അനുസ്മരണ സമ്മേളനവും പ്രഭാഷണവും സംഘടിപ്പിച്ചു

വടകരയിൽ എം ദാസൻ അനുസ്മരണ സമ്മേളനവും പ്രഭാഷണവും...

Read More >>
പ്രവർത്തന മികവിന്; ഭാരത് സേവക് സമാജ്' പുരസ്കാരം നേടിയ അഡ്വ: ഇ.നാരായണൻ നായർക്ക് അനുമോദനം

Jun 30, 2026 09:27 PM

പ്രവർത്തന മികവിന്; ഭാരത് സേവക് സമാജ്' പുരസ്കാരം നേടിയ അഡ്വ: ഇ.നാരായണൻ നായർക്ക് അനുമോദനം

ഭാരത് സേവക് സമാജ്' പുരസ്കാരം നേടിയ അഡ്വ: ഇ.നാരായണൻ നായർക്ക്...

Read More >>
Top Stories










News Roundup






Entertainment News