Jul 1, 2026 06:13 PM

#Latest News #Doctor's Day #Perode MIM Higher Secondary School #NSS Unit #Nadapuram

നാദാപുരം : (nadapuram.truevisionnews.com) ദേശീയ ഡോക്ടേർസ് ദിനാചരണത്തിൻ്റെ ഭാഗമായി പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നാദാപുരം മേഖലയിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയ ജനകീയനായ സലാം ഡോക്ടറെ ആദരിച്ചു.

തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തെ മികച്ച നിലവാരത്തിലേക്കെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു അന്നത്തെ മെഡിക്കൽ ഓഫീസറായിരുന്ന ഡോ. സലാം. നിലവിൽ വളയം എഫ് എച്ച് സിയിൽ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം സാധാരണക്കാരുടെ പ്രിയപ്പെട്ട ഡോക്ടറാണ്.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി ഷാഹിന പൊന്നാടയണിയിച്ചു.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ എ കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ എം എം മുഹമ്മദ്,ഷാഹിന പുത്തലത്ത്, സ്റ്റാഫ് സെക്രട്ടറി സിറാജ് കെ,ഇസ്മയിൽ വാണിമേൽ,ജാഫർ വാണിമേൽ, നുസ്ഹ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

Content Highlight: NSS honours popular doctor Perode on Doctor's Day

#Latest News #Doctor's Day #Perode MIM Higher Secondary School #NSS Unit #Nadapuram

Next TV

Top Stories










News Roundup






Entertainment News