#Latest News #Chekkyadu #Njattuvela' Market And Farmers' Meet
ചെക്യാട്: (nadapuram.truevisionnews.com) പാറക്കടവ്-ചെക്യാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ഭാഗ്യലക്ഷ്മി ടി.എസ്. സ്വാഗതം ആശംസിച്ചു.
കർഷകർക്കായി വിവിധങ്ങളായ സേവനങ്ങളും പരിപാടിയിൽ ഒരുക്കിയിരുന്നു. കൃഷിഭവൻ മുഖേന പച്ചക്കറി വിത്തുകൾ സൗജന്യമായും തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിലും വിതരണം ചെയ്തു.
കൂടാതെ, സ്വകാര്യ നഴ്സറിയുമായി സഹകരിച്ച് തെങ്ങ്, കവുങ്ങ്, ഫലവൃക്ഷത്തൈകൾ എന്നിവയുടെ വിപണനമേളയും നടന്നു. കർഷകർക്ക് മികച്ച അവസരമൊരുക്കിയ ചന്തയിൽ മികച്ച പങ്കാളിത്തമാണ് ദൃശ്യമായത്. സി.എച്ച്. ഹമീദ് മാസ്റ്റർ, അബ്ദുള്ള കെ.കെ., ധ്വര കെ., റൈഹാനത്ത് പാറേമ്മൽ, ആത്തിക മുഹമ്മദ്, മൈമുനത്ത് എം.പി., നുസ്‌റത്ത് രയരോത്ത് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ അതിര ടി. നന്ദി രേഖപ്പെടുത്തി.
Content Highlight: 'Njattuvela' Market and Farmers' Meet in Chekyad Grama Panchayat
#Latest News #Chekkyadu #Njattuvela' Market And Farmers' Meet











































