ഗുഡ്സ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് കല്ലാച്ചി സ്വദേശിയായ ദമ്പതികൾക്ക് പരിക്ക്; പോലീസ് കേസെടുത്തു

ഗുഡ്സ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് കല്ലാച്ചി സ്വദേശിയായ ദമ്പതികൾക്ക് പരിക്ക്; പോലീസ് കേസെടുത്തു
Jul 3, 2026 04:01 PM | By Krishnapriya S R
#Latest News #Kallachi #Accident #Police Case

കല്ലാച്ചി: (nadapuram.truevisionnews.com) അശ്രദ്ധമായി ഓടിച്ചു വന്ന ഗുഡ്സ് വണ്ടി സ്കൂട്ടറിൽ ഇടിച്ച് കല്ലാച്ചി സ്വദേശിയായ ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ കുറ്റ്യാടി പോലീസ് കേസെടുത്തു. കല്ലാച്ചി പരോലമ്മയിൽ ചന്ദ്രനും ഭാര്യക്കുമാണ് പരിക്കേറ്റത്. ജൂൺ 30-ന് വൈകുന്നേരം 4.30-ഓടെ വട്ടോളി ടൗണിലാണ് സംഭവം. കുറ്റ്യാടിയിൽ നിന്ന് കല്ലാച്ചിയിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു രണ്ടുപേരും.

ഇവർ സഞ്ചരിച്ചിരുന്ന KL 18 V 6895 നമ്പർ സ്കൂട്ടറിന് പിന്നിൽ, അതേ ദിശയിൽ അതിവേഗത്തിലും അശ്രദ്ധമായും വന്ന KL 18 Y 9578 നമ്പർ ഗുഡ്സ് വണ്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ റോഡിലേക്ക് തെറിച്ചുവീണു.

അപകടത്തിൽ ചന്ദ്രന് ഇടതു കൈവിരലിനും, ഭാര്യയുടെ വലതു കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight: Couple from Kallachi injured after goods vehicle hits their scooter.

#Latest News #Kallachi #Accident #Police Case

Next TV

Related Stories
രജിസ്‌ട്രേഷൻ ആരംഭിച്ചു; ജൂനിയർ ഐ.എ.എസ് കോൺവൊക്കേഷൻ ഞായറാഴ്ച എം.ഇ.ടി  കോളജിൽ

Jul 3, 2026 09:15 PM

രജിസ്‌ട്രേഷൻ ആരംഭിച്ചു; ജൂനിയർ ഐ.എ.എസ് കോൺവൊക്കേഷൻ ഞായറാഴ്ച എം.ഇ.ടി കോളജിൽ

ജൂനിയർ ഐ.എ.എസ് കോൺവൊക്കേഷൻ ഞായറാഴ്ച എം.ഇ.ടി ...

Read More >>
എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും പൊതുസമ്മേളനവും സമാപിച്ചു

Jul 3, 2026 05:26 PM

എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും പൊതുസമ്മേളനവും സമാപിച്ചു

എം.എസ്.എഫ് എളയടം ശാഖയുടെ 'എക്സലൻഷ്യ-3' പഠന ക്യാമ്പും...

Read More >>
പുതിയ കോഴ്‌സുകൾ; പുളിയാവ് നാഷണൽ കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ്

Jul 3, 2026 05:18 PM

പുതിയ കോഴ്‌സുകൾ; പുളിയാവ് നാഷണൽ കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്സ്

പുളിയാവ് നാഷണൽ കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്...

Read More >>
എടച്ചേരിയിൽ ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡ് വിതരണം ചെയ്തു

Jul 3, 2026 04:47 PM

എടച്ചേരിയിൽ ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡ് വിതരണം ചെയ്തു

ഇ.വി. കുമാരൻ സ്മാരക ക്യാഷ് അവാർഡ്...

Read More >>
കല്ലാച്ചിയിൽ പഴയ കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Jul 3, 2026 02:53 PM

കല്ലാച്ചിയിൽ പഴയ കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

കല്ലാച്ചിയിൽ പഴയ കെട്ടിടം തകർന്നു...

Read More >>
Top Stories

News Roundup

Entertainment News