#Latest News #Nadapuram #Aroor #Well Collapsed
നാദാപുരം: (nadapuram.truevisionnews.com) അരൂർ നടക്ക് മീത്തൽ നടുപ്പറമ്പത്ത് ലിനി ഷിൻ്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ചെങ്കല്ലുകൊണ്ട് കെട്ടി ഭദ്രമാക്കിയ കിണറാണ് ഇന്നലെ ഉച്ചയോടെ അപകടാവസ്ഥയിലായത്. കിണറിന്റെ അടിഭാഗം പാതിവഴിയോളം താഴേക്ക് താഴ്ന്ന നിലയിലാണ്. ഇതിനിടെ, വെള്ളം ശേഖരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന മോട്ടോറും മണ്ണിനും കല്ലുകൾക്കും ഇടയിൽപ്പെട്ടുപോയി.
നിലവിൽ കിണറിന്റെ മുകൾഭാഗം ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. കിണർ അറ്റകുറ്റപ്പണി നടത്താൻ പോലും കഴിയാത്തവിധം തകർന്നിരിക്കുന്നതിനാൽ, വീടിന്റെ മുറ്റത്ത് നിൽക്കുന്നത് പോലും ഇപ്പോൾ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. സംഭവത്തിൽ വലിയ സാമ്പത്തിക നഷ്ടമാണ് കുടുംബത്തിനുണ്ടായിരിക്കുന്നത്.
Content Highlight: A well in a house courtyard collapsed and caved in at Aroor.




























.jpeg)









