#Latest News #Donating Land #Narayanam Kandi Anganwadi #Nadapuram
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ കുമ്മങ്കോട് വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നാരായണം കണ്ടി അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി പ്രവാസിയായ ആശാരിക്കുനി ഇസ്മായിൽ സ്ഥലം വിട്ടു നൽകി.
സ്വന്തമായി അദ്ദേഹം വാങ്ങിയ 11 സെന്റ് സ്ഥലത്ത് നിന്നാണ് രണ്ട് സെന്റ് സ്ഥലം സൗജന്യമായി അങ്കണവാടിക്ക് വേണ്ടി വിട്ട് നൽകിയത്.പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇസ്മായിലിന്റെ ഭാര്യ ഫസീനയും മകനും ചേർന്ന് ആധാരം സെക്രട്ടറി എം പി രെജുലാലിന് കൈമാറി.
വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു. വാർഡ് മെമ്പർ വാസു പുതിയ പറമ്പ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. കെ എം രഘുനാഥ് .ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി അബ്ദുൽജലീൽ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺപി വി ജയലക്ഷ്മി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമയ്യ പാട്ടത്തിൽ, ചിറക്കൽ റഹ്മത്തുള്ള, എൻ കെ ശ്രീധരൻ, കെ കെ അജിത എന്നിവർ സംസാരിച്ചു ഇ സി ഇബ്രാഹീം സ്വാഗതവും എൻ ഇബ്രാഹീം നന്ദിയും പറഞ്ഞു.
Content Highlight: Expatriate sets an example by donating land for free to the Narayanam Kandi Anganwadi
#Latest News #Donating Land #Narayanam Kandi Anganwadi #Nadapuram












































