#Latest News #Nadapuram #Iringannur #Commemoration of K. Karunakaran
നാദാപുരം: (nadapuram.truevisionnews.com) മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന 'ലീഡർ' കെ. കരുണാകരന്റെ 108-ാം ജന്മദിനം ഇരിങ്ങണ്ണൂരിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഇരിങ്ങണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകളിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് അനുസ്മരണ യോഗം ചേർന്നത്. ബ്ലോക്ക് പ്രസിഡന്റ് മോഹനൻ പാറക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു.
കെ. രമേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും പ്രാദേശിക ജനപ്രതിനിധികളും പങ്കെടുത്തു. എം.കെ. പ്രേംദാസ്, ഗ്രാമപഞ്ചായത്തംഗം ദ്വര, എം.പി. ശ്രീധരൻ, അഡ്വ. ശ്രീജിത്ത് കാഞ്ഞാൽ, എം.ടി. രാഹുലൻ, പി. ഇബ്രാഹിം, നടുക്കണ്ടി കുഞ്ഞിരാമൻ, നിജേഷ് കുമാർ, കെ. ശ്രീധരൻ, എം.സി. വിജയൻ, എം.കെ. രാജേന്ദ്രൻ, പി.കെ. രമേശൻ തുടങ്ങിയവർ കെ. കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തെയും നേതൃപാടവത്തെയും അനുസ്മരിച്ച് സംസാരിച്ചു.
Content Highlight: K. Karunakaran commemoration events in Iringannur
#Latest News #Nadapuram #Iringannur #Commemoration of K. Karunakaran













































