#Latest News #Vanimel #Black Pepper Theft
വാണിമേൽ: (nadapuram.truevisionnews.com) ഭൂമിവാതുക്കൽ താഴെ അങ്ങാടിയിലെ മലഞ്ചരക്ക് കടയിൽ നിന്ന് കുരുമുളക് മോഷ്ടിക്കപ്പെട്ടു. നടുത്തറ മൂസ്സയുടെ ഉടമസ്ഥതയിലുള്ള കടയിൽ നിന്ന് ഏകദേശം 40 കിലോയോളം കുരുമുളകാണ് നഷ്ടപ്പെട്ടത്.
ഉടമസ്ഥൻ തൊട്ടടുത്തുള്ള ഒരു മരണവീട്ടിലും തുടർന്ന് പള്ളിയിലും പോയ സമയത്താണ് മോഷണം നടന്നതെന്ന് കരുതപ്പെടുന്നു. ഷട്ടർ തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറി കുരുമുളക് അപഹരിച്ചത്.
Content Highlight: Black pepper theft in Vanimel














































