Jul 8, 2026 07:21 AM

#Latest News #Valayam Cyclone #Nadapuram

നാദാപുരം : ആഞ്ഞ് വീശിയ ചുഴലിക്കാറ്റിൽ എളമ്പ ഗ്രാമ പകച്ചു പോയി. ആൾ അപായം ഒഴിവായത് തലനാരിഴക്ക്. വീടുകളുടെ മേൽക്കൂര തകർന്നു, കുട്ടികൾ ഉൾപ്പെടെ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വളയം, ചെക്യാട് പഞ്ചായത്തുകളുടെ മലയോര മേഖലയായ കാലിക്കൊളുമ്പ് എളമ്പയിൽ ഇന്നലെ രാത്രിയാണ് ചുഴലിക്കാറ്റ് ആഞ്ഞ് വീശി. വ്യാപക നാശനഷടങ്ങൾ. എളമ്പയിൽ ചന്ദ്രൻ്റെ വീടിന് മുകളിൽ മരങ്ങൾ വീണു.


എളമ്പയിൽ. വി.പി. ബാബുവിൻ്റെ വീടിൻ്റെ മേൽകുര കാറ്റിൽ പാറിപ്പോയി കല്ലുകൾ നടുത്തളത്തിൽ വീണു കുട്ടികൾ ഉൾപ്പെടെ നേരത്തെ ഭക്ഷണം കഴിഞ്ഞ് കിടന്നതിനാൽ അപകടം ഒഴിവായി.

എളമ്പയിൽ ദാമോധരൻ്റെ വീട്ടിലും മരങ്ങൾ കടപുഴകി വീണു. എളമ്പയിൽ സുഭാഷിൻ്റെ റബ്ബർ മരങ്ങൾ പൊട്ടി വൈദ്യുതി ലൈനിൽ വീണു . ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് ചുഴലി കാറ്റ് വീശിയത്. കൃഷി നാശങ്ങൾ തിട്ടപ്പെടുത്തിയിട്ടില്ല. തൽസമയം നാട്ടുകാർ റോഡിലെ മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം സുഖമമാക്കി.

Content Highlight: Cyclone: ​​Narrow escape in Elambil house roofs destroyed

#Latest News #Valayam Cyclone #Nadapuram

Next TV

Top Stories










News Roundup