'നഷ മുക്ത് ഭാരത് അഭിയാൻ'; നാദാപുരം നാഷണൽ കോളേജിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം

'നഷ മുക്ത് ഭാരത് അഭിയാൻ'; നാദാപുരം നാഷണൽ കോളേജിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം
Jul 7, 2026 12:41 PM | By Krishnapriya S R
#Latest News #Nadapuram #Nadapuram National College #Anti-drug campaign

നാദാപുരം: (nadapuram.truevisionnews.com) 'നഷ മുക്ത് ഭാരത് അഭിയാൻ', 'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്' എന്നീ ലഹരി വിരുദ്ധ പദ്ധതികളുടെ ഭാഗമായി നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ എൻ.എസ്.എസ് യൂണിറ്റ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വളയം പോലീസ് ഇൻസ്‌പെക്ടർ ഷാജു കെ പരിപാടി ഉദ്ഘാടനം ചെയ്തു.

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ശ്രദ്ധേയമായി.

വരും ദിവസങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, പോസ്റ്റർ പ്രദർശനം, രക്തദാന ക്യാമ്പ്, ലഹരിവിരുദ്ധ പ്രതിജ്ഞ, തെരുവുനാടകങ്ങൾ, റീൽസ് ചലഞ്ച് തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പയിന്റെ ഭാഗമായി നടക്കും.

കോളേജ് പ്രിൻസിപ്പാൾ ഡോ. മധുസൂദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല വയലോളി, സെക്രട്ടറി ഇസ്‌മായിൽ പൊയിൽ, വൈസ് പ്രിൻസിപ്പാൾ ഷിംജിത്ത് മൂലയിൽ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റംഷിദ് പി.പി സ്വാഗതവും, വളണ്ടിയർ കോർഡിനേറ്റർ സിനാൻ മഹമൂദ് നന്ദിയും പറഞ്ഞു.

Content Highlight: Anti-drug campaign at Nadapuram National College

#Latest News #Nadapuram #Nadapuram National College #Anti-drug campaign

Next TV

Related Stories
കല്ലാച്ചിയിൽ സ്കൂട്ടർ ഇടിച്ച് വയോധികന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു

Jul 7, 2026 11:48 AM

കല്ലാച്ചിയിൽ സ്കൂട്ടർ ഇടിച്ച് വയോധികന് ഗുരുതര പരിക്ക്; പോലീസ് കേസെടുത്തു

കല്ലാച്ചിയിൽ സ്കൂട്ടർ ഇടിച്ച് വയോധികന് ഗുരുതര...

Read More >>
Top Stories










News Roundup