വിലങ്ങാട് - വയനാട് ചുരമില്ലാ പാത ; നാദാപുരം, മാനന്തവാടി എംഎൽഎമാർ സംയുക്ത യോഗം വിളിക്കണമെന്ന് ജനകീയ വികസന സമിതി
adimage

വിലങ്ങാട് - വയനാട് ചുരമില്ലാ പാത ; നാദാപുരം, മാനന്തവാടി എംഎൽഎമാർ സംയുക്ത യോഗം വിളിക്കണമെന്ന് ജനകീയ വികസന സമിതി

വിലങ്ങാട് - വയനാട് ചുരമില്ലാ പാത ; നാദാപുരം, മാനന്തവാടി എംഎൽഎമാർ സംയുക്ത യോഗം വിളിക്കണമെന്ന് ജനകീയ വികസന സമിതി adimage adimage
2026-07-11T18:57:00 | By VIPIN P V
#Vilangad #Wayanad #Ghat-free road #Nadapuram #Mananthavady #Vadakara #National Highway #Vilangad Road #Wayanad Highway #Kerala Development #Janakeeya Samithi #North Malabar

നാദാപുരം : (nadapuram.truevisionnews.com) വിലങ്ങാട് - വയനാട് ചുരമില്ലാ പാത യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ജനകീയ ഇടപെടലുകൾ ശക്തമാക്കാനും മേഖല / നിയോജകമണ്ഡലം തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിക്കാനും ഭൂമിവാതിക്കലിൽ ചേർന്ന ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഈ പാതക്ക് വേണ്ടി പ്രവർത്തിക്കുന്ന മാനന്തവാടി കുത്തോം പ്രദേശത്തെ ജനകീയ സമിതിയുമായി കൈകോർക്കാൻ തീരുമാനിച്ചു.

മാനന്തവാടി, നാദാപുരം എംഎൽഎമാർ ചുരിമില്ലാ പാതക്ക് വേണ്ടി സംയുക്ത യോഗം വിളിക്കണമെന്നും വടകര താലൂക്കിന്റെയും നാദാപുരം നിയോജക മണ്ഡലത്തിന്റെയും സമഗ്ര വികസനത്തിന് വഴിവയ്ക്കുന്ന വടകര - വിലങ്ങാട്- കുഞ്ഞോം- മാനന്തവാടി- മൈസൂർ റോഡ് ദേശീയപാത നിലവാരത്തിൽ യാഥാർത്ഥ്യമാക്കാൻ ബന്ധപ്പെട്ട ജനപ്രതിനിധികൾ ഇടപെടണമെന്നും വാണിമേൽ ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു.

ജോണി മുല്ലക്കുന്നേൽ, മണിമല ഔസേപ്പച്ചൻ , മാമ്പറ്റ ബാലൻ, വിപിൻസ് മാത്യു , മൊയ്തു ഹാജി വാഴയിൽ, വാണിമേൽ ജനകീയ വികസന സമിതി ഭാരവാഹികളായ കുഞ്ഞാലി പാലാക്കൂൽ, കളത്തിൽ മുഹമ്മദ് ഇഖ്ബാൽ , എൻ സൂപ്പി, സഞ്ജയ് ബാവ എന്നിവർ സംസാരിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം എ വാണിമേൽ 1989 ൽ വിലങ്ങാട്- വയനാട് റോഡിന് വേണ്ടി നടത്തിയ പദയാത്രയിൽ പങ്കെടുത്ത അനുഭവങ്ങൾ പങ്കുവെച്ചു.

Content Highlight: Vilangad Wayanad Churamilla Road Demand: Joint MLA Meeting Sought

#Vilangad #Wayanad #Ghat-free road #Nadapuram #Mananthavady #Vadakara #National Highway #Vilangad Road #Wayanad Highway #Kerala Development #Janakeeya Samithi #North Malabar

adimage

Next TV

adimage
Related Stories
ആരോഗ്യമേഖലയിൽ പുത്തനുണർവ്; എടച്ചേരിയിൽ പുതിയ ഫിസിയോതെറാപ്പി സെന്റർ വരുന്നു; ശിലാസ്ഥാപനം ആഗസ്റ്റ് 17-ന്

Jul 11, 2026 05:27 PM

ആരോഗ്യമേഖലയിൽ പുത്തനുണർവ്; എടച്ചേരിയിൽ പുതിയ ഫിസിയോതെറാപ്പി സെന്റർ വരുന്നു; ശിലാസ്ഥാപനം ആഗസ്റ്റ് 17-ന്

എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ഫിസിയോതെറാപ്പി സെന്ററിന്റെ...

Read More >>
adimageadimage
മലബാറിന്റെ സ്വപ്നം പൊലിയുന്നു: കുറ്റ്യാടി-മട്ടന്നൂർ നാലുവരി റോഡ് പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ

Jul 11, 2026 12:05 PM

മലബാറിന്റെ സ്വപ്നം പൊലിയുന്നു: കുറ്റ്യാടി-മട്ടന്നൂർ നാലുവരി റോഡ് പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ

കുറ്റ്യാടി-മട്ടന്നൂർ നാലുവരി പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage adimage
adimage