#Latest News #Vanimel #Abdurahman Gurukkal Mappila Arts Centre #Membership
വാണിമേൽ: (nadapuram.truevisionnews.com) സാംസ്കാരിക രംഗത്ത് ദശാബ്ദങ്ങളായി നിറഞ്ഞുനിൽക്കുന്ന തോട്ടക്കുനി അബ്ദുറഹ്മാൻ ഗുരുക്കൾ മാപ്പിള കലാകേന്ദ്രം പുതിയ അംഗത്വ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. ഒരു മാസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം പഠന കേന്ദ്രം ചെയർമാൻ കുന്നത്ത് മൊയ്തു മാസ്റ്റർ, കെ.പി. കാസിം ഹാജിക്ക് അംഗത്വം നൽകിക്കൊണ്ട് നിർവഹിച്ചു.
പഠന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അംഗത്വ പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. ജനറൽ സെക്രട്ടറി സി.കെ. കുഞ്ഞഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഗനൈസിങ് സെക്രട്ടറി എം.കെ. അഷ്റഫ് സ്വാഗതം ആശംസിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ എം.എ. വാണിമേൽ, എം.കെ. അബൂബക്കർ മാസ്റ്റർ, വി.വി. കുഞ്ഞാലി മാസ്റ്റർ, വി.പി. അമ്മദ് ഹാജി, അലി കപ്പാട്ട് കിഴക്കയിൽ, ശരീഫ് നരിപ്പറ്റ, എ.കെ. മമ്മു, ഇ.സി. സൂപ്പി ഹാജി, പി.പി. ഇബ്രാഹിം, പി. പോക്കർ മാസ്റ്റർ, കുറ്റിയാടി കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവർ സംസാരിച്ചു. പരിപാടിക്ക് കോർഡിനേറ്റർ സി.കെ. അഷ്റഫ് നന്ദി രേഖപ്പെടുത്തി.
Content Highlight: Abdurahman Gurukkal Mappila Arts Centre,Membership drive
#Latest News #Vanimel #Abdurahman Gurukkal Mappila Arts Centre #Membership













































