മൂന്ന് മിനിറ്റിൽ 99 രാജ്യങ്ങൾ; 'ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്' നേടിയ നീവിന് നാദാപുരത്ത് ആദരം
adimage

മൂന്ന് മിനിറ്റിൽ 99 രാജ്യങ്ങൾ; 'ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്' നേടിയ നീവിന് നാദാപുരത്ത് ആദരം

മൂന്ന് മിനിറ്റിൽ 99 രാജ്യങ്ങൾ; 'ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്' നേടിയ നീവിന് നാദാപുരത്ത് ആദരം adimage adimage
2026-07-11T11:15:00 | By Krishnapriya S R
#Latest News #Nadapuram #India Book of Records #Neev Anju Pranav

നാദാപുരം: (nadapuram.truevisionnews.com) വെറും മൂന്ന് മിനിറ്റിനുള്ളിൽ 99 രാജ്യങ്ങളെ തിരിച്ചറിഞ്ഞ് 'ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ' ഇടംപിടിച്ച രണ്ടര വയസ്സുകാരൻ നീവ് അഞ്ജു പ്രണവിനെ കുറുവന്തേരി ഗ്രാമിക കലാ സാംസ്കാരിക വേദി ആദരിച്ചു. ലാപ്ടോപ്പിലെ ചിത്രങ്ങൾ നോക്കി അതിവേഗം രാജ്യങ്ങളെ തിരിച്ചറിയുന്ന നീവിന്റെ അസാധാരണമായ കഴിവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കുട്ടിയുടെ ഈ നേട്ടത്തിന് പിന്നിൽ മാതാപിതാക്കളുടെ കൃത്യമായ പിന്തുണയും പ്രോത്സാഹനവുമുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. കുറുവന്തേരിയിൽ നടന്ന അനുമോദന ചടങ്ങ് വളയം പോലീസ് സബ് ഇൻസ്പെക്ടർ എം.വി. ജിഷ ഉദ്ഘാടനം ചെയ്യുകയും ക്ലബ്ബിന്റെ ഉപഹാരം നീവിന് കൈമാറുകയും ചെയ്തു.

ക്ലബ് പ്രസിഡന്റ് വി. സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കവിയും മാധ്യമപ്രവർത്തകനുമായ അഷ്റഫ് പടയൻ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് ജോയിന്റ് സെക്രട്ടറി കെ. ജയശുഭ സ്വാഗതവും ട്രഷറർ എ.പി. നിജേഷ് നന്ദിയും അറിയിച്ചു.

Content Highlight: 'India Book of Records' honour for Neevu

#Latest News #Nadapuram #India Book of Records #Neev Anju Pranav

adimage

Next TV

adimage
Related Stories
പുറമേരി ഗ്രാമ പഞ്ചായത്ത് 'ഹരിത ഭാവി' പദ്ധതിക്ക് തുടക്കം; സ്കൂളുകളിലേക്ക് പച്ചക്കറി വിത്തുകൾ കൈമാറി

Jul 10, 2026 07:58 PM

പുറമേരി ഗ്രാമ പഞ്ചായത്ത് 'ഹരിത ഭാവി' പദ്ധതിക്ക് തുടക്കം; സ്കൂളുകളിലേക്ക് പച്ചക്കറി വിത്തുകൾ കൈമാറി

പുറമേരി ഗ്രാമ പഞ്ചായത്ത് 'ഹരിത ഭാവി 'പദ്ധതിക്ക് തുടക്കം, സ്കൂളുകളിലേക്ക് പച്ചക്കറി വിത്തുകൾ...

Read More >>
adimageadimage
വീട്ടമ്മയെ അധിക്ഷേപിച്ചെന്ന വ്യാജ പ്രചരണം തള്ളിക്കളയുക -സിപിഐ എം

Jul 10, 2026 04:44 PM

വീട്ടമ്മയെ അധിക്ഷേപിച്ചെന്ന വ്യാജ പ്രചരണം തള്ളിക്കളയുക -സിപിഐ എം

വീട്ടമ്മയെ അധിക്ഷേപിച്ചെന്ന വ്യാജ പ്രചരണം, സിപിഐ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage
adimage