സുവർണ ജൂബിലി; വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി 50 ൻ്റെ നിറവിൽ ;  ആഘോഷങ്ങൾക്ക്  14ന് തുടക്കം
adimage

സുവർണ ജൂബിലി; വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി 50 ൻ്റെ നിറവിൽ ; ആഘോഷങ്ങൾക്ക് 14ന് തുടക്കം

സുവർണ ജൂബിലി; വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി 50 ൻ്റെ നിറവിൽ ;  ആഘോഷങ്ങൾക്ക്  14ന് തുടക്കം adimage adimage
2026-07-12T16:54:00 | By Fathimathul Henna
#Latest News #Golden Jubilee #School Celebration #Education #Alumni Meet

വാണിമേൽ:(nadapuram.truevisionnews.com)അമ്പത് വർഷത്തെ വിദ്യാഭ്യാസ സേവനം പൂർത്തിയാക്കിയ വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് നാളെ (ചൊവ്വ) തുടക്കമാകും.

ഉദ്ഘാടന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നാളെ ഉച്ചതിരിഞ്ഞ് 2 30ന് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഡോ. അബ്ദു സമദ് സമദാനി എം പി നിർവഹിക്കും.

നാദാപുരം എംഎൽഎ കെ എം അഭിജിത്ത് മുഖ്യ അതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ്, വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി പ്രദീപ്കുമാർ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ മേഖലകളിലെ നിരവധി പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് സംഗീത വിരുന്നും വിവിധ കലാപരിപാടികളും അരങ്ങേറും.

വിദ്യാർത്ഥികളുടെ അക്കാദമിക മികവിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകി അഞ്ച് പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന വിദ്യാലയം നിരവധി പ്രതിഭകളെ സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിദ്യാഭ്യാസ, സാംസ്കാരിക, കലാ-കായിക, സാമൂഹിക സേവന പരിപാടികൾ സംഘടിപ്പിക്കും.


പൂർവവിദ്യാർത്ഥി അധ്യാപക സംഗമം, വിദ്യാഭ്യാസ സെമിനാർ, അനുമോദന സമ്മേളനം, ഗോൾഡൻ ജൂബിലി കെട്ടിട ശിലസ്ഥാപനം, ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം, വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങൾ, മെഗാ ഷോ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും.

അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ജൂബിലി പരിപാടികൾ സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസ മികവിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും അമ്പത് വർഷങ്ങൾ പിന്നിട്ട വിദ്യാലയത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ നാടിന്റെ ശ്രദ്ധേയമായ വിദ്യാഭ്യാസ-സാംസ്കാരിക ആഘോഷമായി മാറുമെന്ന് ഭാരവാഹികൾ പറഞ്ഞു.

സ്വാഗത സംഘം ചെയർമാൻ സി കെ സുബൈർ, ജനറൽ കൺവീനർ എൻ കെ മൂസ മാസ്റ്റർ, സ്കൂൾ മാനേജർ വി കെ കുഞ്ഞാലി മാസ്റ്റർ, പ്രിൻസിപ്പൽ പി ഷൗക്കത്തലി, ഹെഡ്മാസ്റ്റർ അഷ്‌റഫ്‌ എം കെ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം കെ അഷ്റഫ്, കോ ഓർഡിനേറ്റർ അഷ്റഫ് പടയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Content Highlight: School Golden Jubilee, educational seminar, school celebrations, alumni reunion, academic excellence.

#Latest News #Golden Jubilee #School Celebration #Education #Alumni Meet

adimage

Next TV

adimage
Related Stories
 കെഎസ്ഇബി കുഴി കെണിയായി...: നാദാപുരത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Jul 12, 2026 03:33 PM

കെഎസ്ഇബി കുഴി കെണിയായി...: നാദാപുരത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

നാദാപുരം കല്ലാച്ചി റോഡിൽ കെഎസ്ഇബി ഭൂഗർഭ കേബിളിനായി തീർത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികൻ പ്രദീപന് ഗുരുതര പരിക്ക്. റോഡിലേക്ക് തെറിച്ച് വീണപ്പോൾ കാർ...

Read More >>
കേരള പ്രവാസി സംഘം നാദാപുരം ഏരിയ പഠന ക്യാമ്പ് പെരുണ്ടച്ചേരിയിൽ തുടങ്ങി

Jul 12, 2026 12:21 PM

കേരള പ്രവാസി സംഘം നാദാപുരം ഏരിയ പഠന ക്യാമ്പ് പെരുണ്ടച്ചേരിയിൽ തുടങ്ങി

കേരള പ്രവാസി സംഘം, നാദാപുരം, ബാദുഷ കടലുണ്ടി, പ്രവാസി സംഘം പഠന ക്യാമ്പ്,...

Read More >>
വുഡ്‌ലം പാർക്ക് സ്കൂളിന് ശിലയിട്ടു   മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റം   ആശാവഹം: സാദിഖലി ശിഹാബ് തങ്ങൾ

Jul 12, 2026 11:09 AM

വുഡ്‌ലം പാർക്ക് സ്കൂളിന് ശിലയിട്ടു മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റം ആശാവഹം: സാദിഖലി ശിഹാബ് തങ്ങൾ

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, നാദാപുരം, വുഡ്‌ലം പാർക്ക് സ്കൂൾ, മലബാർ വിദ്യാഭ്യാസ മുന്നേറ്റം, ചെക്യാട് മലബാർ വിമൺസ്...

Read More >>
adimageadimage
എടച്ചേരിയിൽ വിജയോത്സവം 2026: പരീക്ഷാ വിജയികളെയും പ്രതിഭകളെയും ആദരിച്ചു

Jul 11, 2026 11:07 PM

എടച്ചേരിയിൽ വിജയോത്സവം 2026: പരീക്ഷാ വിജയികളെയും പ്രതിഭകളെയും ആദരിച്ചു

എടച്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി വിജയോത്സവം 2026 സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, എൻ.എം.എം.എസ് വിജയികളെയും വിവിധ മേഖലകളിലെ...

Read More >>
വളയം പഞ്ചായത്ത് കെഎസ്എസ്പിയു കൺവെൻഷൻ സംഘടിപ്പിച്ചു; മുതിർന്ന പെൻഷനർമാർക്കും വിദ്യാർത്ഥികൾക്കും ആദരം

Jul 11, 2026 10:02 PM

വളയം പഞ്ചായത്ത് കെഎസ്എസ്പിയു കൺവെൻഷൻ സംഘടിപ്പിച്ചു; മുതിർന്ന പെൻഷനർമാർക്കും വിദ്യാർത്ഥികൾക്കും ആദരം

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വളയം പഞ്ചായത്ത് കൺവെൻഷൻ വളയം ജിഎച്ച്എസ്എസിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത ഉദ്ഘാടനം ചെയ്തു....

Read More >>
എടച്ചേരിയിൽ വായന പക്ഷാചരണം സമാപിച്ചു; കെ ദാമോദരൻ, ഐ.വി. ദാസ് അനുസ്മരണവും പ്രതിഭാ സംഗമവും നടന്നു

Jul 11, 2026 08:55 PM

എടച്ചേരിയിൽ വായന പക്ഷാചരണം സമാപിച്ചു; കെ ദാമോദരൻ, ഐ.വി. ദാസ് അനുസ്മരണവും പ്രതിഭാ സംഗമവും നടന്നു

എ.കെ.ജി സ്മാരക വായനശാല എടച്ചേരി വായന പക്ഷാചരണ സമാപനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. കെ ദാമോദരൻ, ഐ വി ദാസ് അനുസ്മരണം. എൻ ഉദയൻ ഉദ്ഘാടനം...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage