സ്വാഭിമാനം; നാദാപുരം എം.എൽ.എ  കെ.എം അഭിജിത്തിന് കോൺഗ്രസിന്റെ സ്വീകരണം
adimage

സ്വാഭിമാനം; നാദാപുരം എം.എൽ.എ കെ.എം അഭിജിത്തിന് കോൺഗ്രസിന്റെ സ്വീകരണം

സ്വാഭിമാനം; നാദാപുരം എം.എൽ.എ  കെ.എം അഭിജിത്തിന് കോൺഗ്രസിന്റെ സ്വീകരണം adimage adimage
2026-07-15T08:56:00 | By Fathimathul Henna
#Latest News #Nadapuram Congress #KM Abhijith MLA #KPCC #Kerala Congress News #Nadapuram Politics

നാദാപുരം:(nadapuram.truevisionnews.com)നാടിൻ്റെ ചരിത്രം തിരുത്തി ഉജ്ജ്വല വിജയത്തോട നാദാപുരം എം.എൽ.എയായ കെ.എം അഭിജിത്തിന് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുകയും ചെയ്തു.

പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വി. റിനീഷ് അധ്യക്ഷത വഹിച്ചു.

തിളക്കമാർന്ന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ജനങ്ങൾക്ക് നന്ദി പറയുന്നതിനൊപ്പം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് മുൻഗണന നൽകുമെന്ന് സ്വീകരണത്തിന് മറുപടിയായി കെ.എം അഭിജിത്ത് എം.എൽ.എ പറഞ്ഞു. യുവജനങ്ങളുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ആവോലം രാധാകൃഷ്ണൻ, അഡ്വ. എ. സജീവൻ, മോഹനൻ പാറക്കടവ്, പി.കെ. ദാമു മാസ്റ്റർ, വി.കെ. ബാലാമണി, അഖില മര്യാട്ട്, കോടിക്കണ്ടി മൊയ്തു, ഷാജു പുതിയോട്ടിൽ തുടങ്ങിയ മുതിർന്ന നേതാക്കൾ സംസാരിച്ചു. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു.

പുതിയ ജനപ്രതിനിധിക്ക് പൂർണ പിന്തുണ നൽകുമെന്നും ബൂത്ത് തലം മുതൽ സംഘടന ശക്തിപ്പെടുത്തുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു. പാർട്ടിയുടെ ഐക്യവും പ്രവർത്തന മികവും ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള തീരുമാനവും യോഗം കൈക്കൊണ്ടു.

Content Highlight: Congress Nadapuram Mandal Committee Holds Reception and Workers Convention for MLA KM Abhijith

#Latest News #Nadapuram Congress #KM Abhijith MLA #KPCC #Kerala Congress News #Nadapuram Politics

adimage

Next TV

adimage
Related Stories
ഇന്ന് കോടതിയിൽ ഹാജരാക്കും; പുറമേരി പെട്രോൾ പമ്പിന് സമീപം യുവാവിൽ നിന്ന് രാസലഹരി പിടികൂടി

Jul 15, 2026 09:10 AM

ഇന്ന് കോടതിയിൽ ഹാജരാക്കും; പുറമേരി പെട്രോൾ പമ്പിന് സമീപം യുവാവിൽ നിന്ന് രാസലഹരി പിടികൂടി

നാദാപുരം-വടകര സംസ്ഥാനപാതയിൽ പുറമേരിയിൽ പെട്രോൾ പമ്പിന് സമീപം നിന്ന യുവാവിൽ നിന്ന് MDMA...

Read More >>
അവഹേളവും ബഹിഷ്കരണവും; വാണിമേൽ ക്രസന്റ് ഹൈസ്കൂൾ ഗോൾഡൻ ജൂബിലി ഉദ്ഘടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിട്ടുനിന്നു

Jul 14, 2026 10:57 PM

അവഹേളവും ബഹിഷ്കരണവും; വാണിമേൽ ക്രസന്റ് ഹൈസ്കൂൾ ഗോൾഡൻ ജൂബിലി ഉദ്ഘടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിട്ടുനിന്നു

വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ്കുമാറും ഇടതുപക്ഷവും ബഹിഷ്കരിച്ചു. വൈസ്...

Read More >>
ക്രസന്റ് ഗോൾഡൻ ജൂബിലി; പണം മാത്രം ഒരിക്കലും മനുഷ്യന് സമാധാനം നൽകുകയില്ല- സമദാനി എംപി

Jul 14, 2026 10:06 PM

ക്രസന്റ് ഗോൾഡൻ ജൂബിലി; പണം മാത്രം ഒരിക്കലും മനുഷ്യന് സമാധാനം നൽകുകയില്ല- സമദാനി എംപി

വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ഉദ്ഘാടനം ചെയ്ത് ഡോ. അബ്ദുസ്സമദ് സമദാനി എംപി. ധാർമികതയും സാമൂഹിക...

Read More >>
adimageadimage
പൂക്കാലം പദ്ധതി; കാലത്തിനുസരിച്ച് മാറാൻ വിദ്യാർത്ഥികളെ പ്രോസാഹിപ്പിക്കണം - പാറക്കൽ എംഎൽഎ

Jul 14, 2026 09:57 PM

പൂക്കാലം പദ്ധതി; കാലത്തിനുസരിച്ച് മാറാൻ വിദ്യാർത്ഥികളെ പ്രോസാഹിപ്പിക്കണം - പാറക്കൽ എംഎൽഎ

നാദാപുരം ഉപജില്ലയിലെ "വാക്കുകളുടെ പൂക്കാലം" പദ്ധതി അരൂർ യുപി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. കാലത്തിനനുസരിച്ച് മാറാൻ വിദ്യാർത്ഥികളെ...

Read More >>
ഉറൂബ് പുരസ്കാരം ഒ.കെ. ശൈലജയ്ക്ക്; 'ജാതിക്കോമരങ്ങൾ' കഥാസമാഹാരത്തിന് അംഗീകാരം

Jul 14, 2026 02:17 PM

ഉറൂബ് പുരസ്കാരം ഒ.കെ. ശൈലജയ്ക്ക്; 'ജാതിക്കോമരങ്ങൾ' കഥാസമാഹാരത്തിന് അംഗീകാരം

കല്ലാച്ചി വിഷ്ണുമംഗലം എൽപി സ്കൂൾ റിട്ട. അധ്യാപിക ഒ.കെ. ശൈലജയ്ക്ക് ഉറൂബ്...

Read More >>
എടച്ചേരിയിലെ സിപിഐ എം പ്രവർത്തകരെ വടകര ജുഡീഷ്യൽ കോടതി വെറുതെവിട്ടു

Jul 14, 2026 02:00 PM

എടച്ചേരിയിലെ സിപിഐ എം പ്രവർത്തകരെ വടകര ജുഡീഷ്യൽ കോടതി വെറുതെവിട്ടു

എടച്ചേരിയിൽ യുഡിഎഫ് പ്രവർത്തകൻ നൽകിയ കേസിൽ പ്രതിചേർത്ത സിപിഐഎം പ്രവർത്തകരെ വടകര കോടതി...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage