ഇത് താണ്ടാ പോലീസ്; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ജീവിതം തിരികെ നൽകി നാദാപുരം പോലീസ്
adimage

ഇത് താണ്ടാ പോലീസ്; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ജീവിതം തിരികെ നൽകി നാദാപുരം പോലീസ്

ഇത് താണ്ടാ പോലീസ്; ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് ജീവിതം തിരികെ നൽകി നാദാപുരം പോലീസ് adimage adimage
2026-07-17T12:52:00 | By Krishnapriya S R
#Latest News #Nadapuram #Mahe #Rescue

നാദാപുരം: (nadapuram.truevisionnews.com) ജീവിതം അവസാനിപ്പിക്കാൻ മുറിയടച്ചിരുന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പോലീസ് ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. നാദാപുരം സ്വദേശിയായ 34-കാരനെയാണ് പോലീസ് കൃത്യസമയത്ത് മാഹിയിലെ ലോഡ്ജിൽനിന്ന് കണ്ടെത്തി രക്ഷപ്പെടുത്തിയത്.

കഴിഞ്ഞദിവസം രാവിലെ വീട്ടിൽനിന്ന് പുറത്തുപോയ യുവാവ് തിരിച്ചെത്താത്തതിനെത്തുടർന്ന് ആശങ്കയിലായ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ മൊബൈൽ ലൊക്കേഷൻ മാഹിയിലാണെന്ന് കണ്ടെത്തി. വിവരമറിഞ്ഞ ഉടൻതന്നെ നാദാപുരം പോലീസ് മാഹി പോലീസുമായി ബന്ധപ്പെടുകയും ചെയ്തു.

നാദാപുരം അഡീഷണൽ എസ്.ഐ കെ. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാവിന്റെ ബന്ധുക്കൾക്കൊപ്പം മാഹിയിലെ ലോഡ്ജിലെത്തി. അടച്ചിട്ടിരുന്ന മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്ന പോലീസ് സംഘം, കഴുത്തിൽ കുരുക്കിട്ട നിലയിൽ അവശനായിരുന്ന യുവാവിനെ ഉടൻ തന്നെ രക്ഷപ്പെടുത്തുകയായിരുന്നു. അടിയന്തരമായി ഇടപെടാൻ കഴിഞ്ഞത് യുവാവിന്റെ ജീവൻ രക്ഷിക്കാൻ പോലീസിനെ സഹായിച്ചു. പോലീസ് സംഘത്തിൽ എസ്.സി.പി.ഒ കെ.കെ. ശ്രീലേഷ്, ഡ്രൈവർ വിനു എന്നിവരും ഉൾപ്പെട്ടിരുന്നു.

Content Highlight: Nadapuram Man Rescued by Police from Suicide Attempt in Mahe Lodge

#Latest News #Nadapuram #Mahe #Rescue

adimage

Next TV

adimage
Related Stories
സ്കൂൾ തിരക്കിനിടയിലെ കുസൃതി; നാദാപുരത്ത് വാട്ടർ ബോട്ടിലിന്റെ അടപ്പിൽ കൈ  കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർ ഫോഴ്സ്

Jul 17, 2026 02:08 PM

സ്കൂൾ തിരക്കിനിടയിലെ കുസൃതി; നാദാപുരത്ത് വാട്ടർ ബോട്ടിലിന്റെ അടപ്പിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർ ഫോഴ്സ്

നാദാപുരത്ത് സ്കൂളിൽ പോകാനൊരുങ്ങുന്നതിനിടെ വാട്ടർ ബോട്ടിൽ അടപ്പിൽ കൈ കുടുങ്ങിയ 5 വയസുകാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. റിംഗ് കട്ടർ ഉപയോഗിച്ച്...

Read More >>
ഇനി കുട്ടികളിലേക്ക്; ഉമ്മൻചാണ്ടിയുടെ ജീവചരിത്രം സ്കൂളുകളിലേക്കും ലൈബ്രറികളിലേക്കും; വിതരണോദ്ഘാടനം നിർവഹിച്ചു

Jul 17, 2026 12:38 PM

ഇനി കുട്ടികളിലേക്ക്; ഉമ്മൻചാണ്ടിയുടെ ജീവചരിത്രം സ്കൂളുകളിലേക്കും ലൈബ്രറികളിലേക്കും; വിതരണോദ്ഘാടനം നിർവഹിച്ചു

ഉമ്മൻചാണ്ടിയുടെ ജീവചരിത്ര പുസ്തകങ്ങൾ സ്കൂളുകളിലും ലൈബ്രറികളിലും വിതരണം ചെയ്യുന്ന പദ്ധതി...

Read More >>
എടച്ചേരിയിൽ 'കിസാൻ ഗോഷ്ഠി - 2026'; കാർഷിക മേഖലയ്ക്ക് കരുത്തേകി പ്രദർശനവും ക്ലാസുകളും സംഘടിപ്പിച്ചു

Jul 17, 2026 12:30 PM

എടച്ചേരിയിൽ 'കിസാൻ ഗോഷ്ഠി - 2026'; കാർഷിക മേഖലയ്ക്ക് കരുത്തേകി പ്രദർശനവും ക്ലാസുകളും സംഘടിപ്പിച്ചു

തൂണേരി ബ്ലോക്ക് പഞ്ചായത്ത് 'കിസാൻ ഗോഷ്ഠി - 2026'; ശാസ്ത്രീയ കൃഷി ക്ലാസുകളും ഉൽപ്പന്ന...

Read More >>
adimageadimage
സങ്കട കാഴ്ച്ച; നാദാപുരത്ത് വൈദ്യുതാഘാതമേറ്റ് കുരങ്ങ് ചത്തു, കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

Jul 17, 2026 11:59 AM

സങ്കട കാഴ്ച്ച; നാദാപുരത്ത് വൈദ്യുതാഘാതമേറ്റ് കുരങ്ങ് ചത്തു, കുട്ടി അത്ഭുതകരമായി രക്ഷപെട്ടു

കല്ലാച്ചി സംസ്ഥാനപാതയിൽ സിറ്റി കോംപ്ലക്സിന് സമീപം വൈദ്യുതി കമ്പിയിൽ ഷോക്കേറ്റ് കുരങ്ങ്...

Read More >>
അക്കാദമിക മികവും പെരുമാറ്റരീതിയും കൈകോർക്കണം; ചെക്യാട് പഞ്ചായത്തിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു

Jul 17, 2026 11:31 AM

അക്കാദമിക മികവും പെരുമാറ്റരീതിയും കൈകോർക്കണം; ചെക്യാട് പഞ്ചായത്തിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു

ചെക്യാട് ഗ്രാമപഞ്ചായത്ത് അധ്യാപക സംഗമം 2026 സംഘടിപ്പിച്ചു, വിരമിച്ച അധ്യാപകരെ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage