#Latest News #Kallachi #Monkey Electrocuted
നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി സംസ്ഥാനപാതയിൽ സിറ്റി കോംപ്ലക്സിന് സമീപം വൈദ്യുതി കമ്പിയിൽ ഷോക്കേറ്റ് കുരങ്ങ് ചത്തു. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. കെട്ടിടത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി കമ്പിയിൽ കുരങ്ങ് കയറിയതാണ് അപകടത്തിന് കാരണമായത്. ഷോക്കേറ്റ കുരങ്ങ് കമ്പിയിൽ തന്നെ ചത്തു തൂങ്ങിക്കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്.
അപകടസമയത്ത് കുരങ്ങിനൊപ്പമുണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കുഞ്ഞ് കെട്ടിടത്തിന് മുകളിൽ തന്നെ തുടരുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ കെഎസ്ഇബി അധികൃതരും കുറ്റ്യാടി വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ച ശേഷമാണ് ഉദ്യോഗസ്ഥർ കമ്പിയിൽ കുടുങ്ങിക്കിടന്ന കുരങ്ങിന്റെ മൃതദേഹം താഴെയിറക്കി നീക്കം ചെയ്തത്. കുഞ്ഞിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ സംരക്ഷണത്തിലെടുത്തിട്ടുണ്ട്. നഗരത്തിൽ തുറന്നുകിടക്കുന്ന വൈദ്യുതി ലൈനുകൾ ജീവികൾക്ക് ഭീഷണിയാകുന്നതായി നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.
Content Highlight: Monkey Electrocuted in Kallachi Kozhikode Baby Survives












































