ഇന്ന് പൊതു തെരച്ചിൽ; വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസത്തിൽ
adimage

adimage adimage
2026-07-22T10:11:00

#Latest News #Vilangad River #Rescue Operation #Nadapuram #UP Worker #Missing Person

നാദാപുരം : (nadapuram.truevisionnews.com)  വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ പത്തൊമ്പതുകാരനായുള്ള തിരച്ചിലിൽ നാലാം ദിവസത്തിൽ. കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തിരച്ചിൽ ഫലം കണ്ടില്ല. ഇന്ന് സന്നദ്ധ സംഘങ്ങളെയും അധിക സേനയെയും ഉൾപ്പെടുത്തി തിരച്ചിൽ ഊർജിതമാക്കാനാണ് തീരുമാനം.

നാദാപുരം എംഎൽഎ കെ.എം അഭിജിത്തിന്റെയും വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാറിന്റെയും നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് സജിന മണ്ണിയൂറിന്റെയും നിർദേശപ്രകാരം ഇന്ന് രാവിലെ 8 മണി മുതൽ പൊതു തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

യുവജന സംഘടനാ പ്രവർത്തകർ, ടിമ്പർ തൊഴിലാളികൾ, യുവജന ക്ലബ്ബുകളുടെ പ്രവർത്തകർ, മോട്ടോർ തൊഴിലാളികൾ,വ്യാപാരികൾ തുടങ്ങി സമൂഹത്തിൻ്റെ എല്ലാ തലങ്ങളിൽ ഉള്ളവരും ചേർന്നാണ് ഇന്ന് പൊതു തെരച്ചിൽ നടത്തുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് വിലങ്ങാട് കൂളിക്കാവ് ഭാഗത്ത് എട്ടംഗ സംഘത്തോടൊപ്പം പുഴയിലിറങ്ങിയ യുവാവ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെടുന്നത്.

ഞായറാഴ്ച മുതൽ ഫയർഫോഴ്സും പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് വിലങ്ങാട് മുതൽ മുടിക്കൽപാലം വരെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ, വിലങ്ങാട്ടുനിന്ന് 15 കിലോമീറ്ററോളം അകലെയുള്ള വിഷ്ണുമംഗലം ബണ്ടിലേക്ക് ഒഴുക്കിൽപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ കല്ലാച്ചിക്ക് സമീപം ഫയർ ആൻഡ് റെസ്ക്യൂവിന്റെ സ്കൂബ ടീം ആഴത്തിൽ മുങ്ങി പരിശോധനയും നടത്തി.

പുഴയുടെ തുടക്കഭാഗങ്ങളിൽ ആഴം കുറവാണെങ്കിലും ശക്തമായ ഒഴുക്കും വലിയ പാറക്കെട്ടുകളും നിറഞ്ഞതാണ്. മുൻപ് ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ മരത്തടികളും കല്ലുകളും അടിഞ്ഞുകൂടിയതും പാറകൾക്കിടയിലെ ഗുഹ സമാനമായ ഇടങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നുണ്ട്.

സ്ഥലത്തെത്തിയ വടകര തഹസിൽദാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഫയർഫോഴ്സ് അധികൃതർ എന്നിവരുടെ നേതൃത്വത്തിലും കെ.എം. അഭിജിത്ത് എം.എൽ.എയുടെ സാന്നിധ്യത്തിലും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.


Content Highlight: Search Continues For UP Youth Missing In Vilangad River Kozhikode

#Latest News #Vilangad River #Rescue Operation #Nadapuram #UP Worker #Missing Person

adimage

Next TV

adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage