പുറമേരി: ഗോളടിച്ചത് ചരിത്രമായി കടത്തനാടിൻ്റെ താരങ്ങൾ . ഗോകുലം ബേബി ലീഗിൽ മാസ്മരികപ്രകടനവുമായി കടത്തനാട് രാജ ഫുട്ബോൾ അക്കാദമി താരങ്ങൾ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് കുട്ടികൾക്ക് ഫുട്ബോളിൽ കഴിവുകൾ വികസിപ്പിക്കാൻ ബേബി ലീഗ് സംഘടിപ്പിക്കുന്നത്.

അണ്ടർ എട്ട്, അണ്ടർ 10, അണ്ടർ 12 കാറ്റഗറികളിലാണ് മത്സരം നടക്കുന്നത്. കോഴിക്കോട്ടുവെച്ച് നടന്ന അണ്ടർ 12 വിഭാഗത്തിൽ റണ്ണറപ്പായ ടീമാണ് കടത്തനാട് രാജ. ഏപ്രിൽ ഒന്നുമുതൽ 30 വരെ ഒരുമാസക്കാലം 21 മത്സരം കളിച്ചു. ആൺകുട്ടികളോടൊപ്പം കളിച്ച് വാണിശ്രീ പ്രദീപ് 33 ഗോളടിച്ചു.
ബേബി ലീഗിൽ ആൺകുട്ടികളോടൊപ്പം ഫുട്ബോൾ കളിച്ച് ഒരു പെൺകുട്ടി ഇത്രയും ഗോളടിച്ചത് ചരിത്രവുമായി. ഇതേടീമിലെ മുഹമ്മദ് നിഷാൻ 53 ഗോളടിച്ചു. വാണിശ്രീ തണ്ണീർപ്പന്തൽ സ്വദേശി പ്രദീപ്-അഭിന ദമ്പതിമാരുടെ മകളാണ്. മുഹമ്മദ് നിഷാൻ കടമേരി റോഡ് നായര്കണ്ടി മൂസ-ബുഷ്റ ദമ്പതിമാരുടെ മകനാണ്.
New players; the goals were scored by the players of Kadtanad