വളയം: മിഴി നനയുന്നിടത്തും നിറപുഞ്ചിരികൾ വിടരുന്നിടത്തും അവർ ഒത്തുചേരുന്നു. അഭിമാന നിമിഷത്തിൽ ആതിരയ്ക്ക് അനുമോദനമർപ്പിക്കാനും ഉപഹാരവുമായെത്തിയത് അമ്മയുടെ സഹപാഠികൾ. വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് 1995 ൽ എസ് എസ്എൽസി പരീക്ഷ എഴുതിയ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് ഒട്ടേറെ മാതൃകകൾ തീർക്കുന്നത്.

സാധാരണ കുടുംബത്തിൽ നിന്ന് സ്വപ്രയത്നത്താൽ യുജിസി നെറ്റ് പരീക്ഷ എഴുതി വിജയിച്ച ആതിരയ്ക്കാണ് അമ്മ കുറുവന്തേരിയിലെ കല്ലമ്മൽ മിനിയുടെ സഹപാഠികൾ വീട്ടിലെത്തി അനുമോദിച്ചത്. വി.വി അനിൽകുമാർ, കെ.കെ നികേഷ് എന്നിവർ ഉപഹാരം നൽകി. നേരത്തെ ഇവർ സഹപാഠി ദിനേശന് വീട് നിർമ്മിച്ചു നൽകിയിരുന്നു.
Compliment to Athira; Amma's classmates came with the gift