ക്ഷീരദിനാചരണവും കാലിത്തീറ്റ വിതരണ ഉദ്ഘാടനവും

ക്ഷീരദിനാചരണവും കാലിത്തീറ്റ വിതരണ ഉദ്ഘാടനവും
Jun 1, 2023 08:13 PM | By Kavya N

കൈവേലി : (nadapuramnews.in) കൈവേലി ക്ഷീര സംഘം ക്ഷീരദിനാചരണം ആചരിച്ചു.ഒപ്പം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-24 വർഷത്തെ കാലിത്തീറ്റ വിതരണ പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു.

ഇന്ന് 3 മണിക്ക് കൈവേലി ക്ഷീര സംഘം പരിസരത്ത് വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രി കെ.പി നിർവഹിച്ചു .

നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കട്ടാളി അധ്യക്ഷത വഹിച്ചു. കൈവേലി ക്ഷീര സംഘം പ്രസിഡൻ്റ് രഘു മാസ്റ്റർ സ്വാഗതം പറഞ്ഞു. പദ്ധതി സജിത പി വിശദീകരിച്ചു .

ലോക ക്ഷീര ദിനത്തോടനുബന്ധിച്ചുള്ള സമ്മാനദാനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിലും കുന്നുമ്മൽ ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ .ലീല എൻ.കെ എന്നിവർ ചേർന്ന് നിർവഹിച്ചു.

നരിപ്പറ്റവികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയമാൻ വി. നാണൂ, മുള്ളമ്പത്ത് ക്ഷീര സംഘം പ്രസിഡൻ്റ് കുഞ്ഞിരാമൻ കെ പി, കൊയ്യാൽ ക്ഷീര സംഘം പ്രസിഡൻ്റ്  മുത്തുക്കോയ തങ്ങൾ,

കണ്ടോത്ക്കുനി ക്ഷീര സംഘം പ്രസിഡൻ്റ് കുഞ്ഞിക്കണ്ണൻ, മീത്തൽ വയൽ ക്ഷീര സംഘം പ്രസിഡൻ്റ് സജിത്ത്, കുന്നുമ്മൽ ബ്ലോക്ക്ക്ഷീര വികസന ഓഫീസർ .അനുശ്രീ.എസ്, കുന്നുമ്മൽ ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ മഹേഷ്.പി എന്നിവർ സംസാരിച്ചു.

Milk Day Celebration and Fodder Distribution Inauguration

Next TV

Related Stories
Top Stories










News Roundup






Entertainment News