നാദാപുരം: (nadapuram.truevisionnews.com) വടകര-മാഹി കനാലിന് കുറുകെ കരിങ്ങാലിമുക്കിൽ നിർമിക്കുന്ന ലോക്ക് കം ബ്രിഡ്ജ് പദ്ധതിക്കായി 12 കോടി രൂപ കൂടി അധികമായി അനുവദിച്ചു. ഇതോടെ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 58 കോടി രൂപയായി ഉയർന്നു.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയത്. നേരത്തെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ പ്രവൃത്തികൾക്കായി 46 കോടി രൂപയുടെ ഭരണാനുമതിയായിരുന്നു ലഭിച്ചിരുന്നത്.
വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ അപ്രോച്ച് റോഡ് മണ്ണിട്ടുയർത്തി നിർമിക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോൺക്രീറ്റ് തൂണുകളും സ്പാനുകളും ഉപയോഗിച്ച് ഫ്ലൈ ഓവർ മാതൃകയിൽ നിർമിക്കാൻ തീരുമാനിച്ചത്.
ഇതിനായി ഇ.കെ. വിജയൻ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. നിർദിഷ്ട അപ്രോച്ച് റോഡിന് കുറുകെ കരിങ്ങാലിമുക്കിലുള്ള പഴയ വി.സി.ബി പൊളിച്ച് ഷട്ടറുകളോടുകൂടിയ പുതിയ വി.സി.ബി നിർമിക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.

പുതുക്കിയ പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ സാധിക്കും.
Another Rs 12 crore for Karingalimukku Lock-cum-Bridge project











































