എടച്ചേരി: (nadapuram.truevisionnews.com) മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് എടച്ചേരിയിലെ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. കേരള ഗ്രാമീണ ബാങ്കിന് സമീപം സജ്ജീകരിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി ദാമോദരൻ മാസ്റ്റർ നിർവഹിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.കെ മോട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് യുഡിഎഫ് കൺവീനർ കെ.പവിത്രൻ മാസ്റ്റർ, നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ സി.പവിത്രൻ മാസ്റ്റർ, എം.സി മോഹനൻ, പി.രാമചന്ദ്രൻ, ഇരിങ്ങണ്ണൂർ മണ്ഡലം പ്രസിഡന്റ് കെ.രമേശൻ മാസ്റ്റർ, എം.കെ പ്രേമദാസൻ, എടച്ചേരി മണ്ഡലം കോൺഗ്രസ് വർക്കിങ്ങ് പ്രസിഡന്റ് സത്യൻ പയേത്ത്, പൊയ്യിൽ അനീഷ് എന്നിവർ സംസാരിച്ചു.
Edachery Constituency Congress Committee Office inaugurated











































