പുറമേരി: (nadapuram.truevisionnews.com) വിഷുക്കാലത്ത് കുറഞ്ഞ ചിലവിൽ പടക്കങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുറമേരി സർവീസ് സഹകരണ ബാങ്ക് പുറമേരി ടൗണിലെ കുനിങ്ങാട് റോഡിൽ പ്രത്യേക പടക്ക വിപണി ആരംഭിച്ചു.
ഉപഭോക്താക്കൾക്ക് അമിതഭാരമില്ലാതെ പ്രമുഖ കമ്പനികളുടെ പടക്കങ്ങൾ കമ്പനി വിലയിൽ തന്നെ ഇവിടെ നിന്ന് സ്വന്തമാക്കാം. പടക്ക വിപണിയുടെ ഔദ്യോഗിക ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടി. അനിൽകുമാർ നിർവഹിച്ചു.
ചടങ്ങിൽ ബാങ്ക് സെക്രട്ടറി ടി.പി. രഞ്ജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. ജിതേഷ്കുമാർ, ഡയറക്ടർ വിജയൻ, കെ.കെ. ദിനേശൻ, സി. ഷാജി എന്നിവർ പങ്കെടുത്തു സംസാരിച്ചു. സാധാരണക്കാർക്ക് വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ആഘോഷങ്ങൾക്കുള്ള പടക്കങ്ങൾ എത്തിക്കുകയാണ് ബാങ്ക് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
The fireworks market of the Adihari Cooperative Bank is in full swing.











































