പുറമേരി: (nadapuramnews.com) ഒരു ബഹുസ്വര സമൂഹത്തിൽ മുസ്ലിം ജീവിതം എങ്ങനെയായിരിക്കണം എന്ന് പഠിപ്പിച്ചത് മദ്രസ പ്രസ്ഥാനമാണെന്നും അതിൻ്റെ മികച്ച ഉദാഹരണമാണ് കേരളത്തിലെ മുസ്‌ലിം സമൂഹമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
പുറമേരി ബാഫഖി മെമ്മോറിയൽ അറബിക് കോളേജ് ദാറുസ്സലാം ഹയർ സെക്കൻഡറി മദ്രസക്ക് പി.എം.എ. യു.എ.ഇ.കമ്മിറ്റി നിർമ്മിച്ച് നൽകുന്ന കൊമേഴ്സ്യൽ ബിൽഡിങ്ങിന്റെ ശിലാസ്ഥാപനം നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വര സമൂഹത്തിൽ മുസ്ലിം ജീവിതം എങ്ങനെയായിരിക്കണം എന്ന് ചെറുപ്പം മുതലേ മദ്രസയിൽ നിന്ന് ലഭിച്ച സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെ യും പാഠമാണ് ബഹുസ്വരതയോടൊപ്പം ചേരാൻ മുസ്ലിം സമുദായത്തെ പ്രാപ്തമാക്കിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പ്രസിഡൻറ് കെ.സി.അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് പുറമേരി സ്വാഗതവും പി.എം.എ വൈസ് പ്രസിഡൻ്റ് സി.കെ ഹിദായത്ത് നന്ദിയും പറഞ്ഞു. പരിപാടിയിൽ സൂപ്പി നരിക്കാട്ടേരി, കെ.ടി. അബ്ദുറഹിമാൻ, പി.എം.എ ചേലക്കാട്, ടി.ടി.അബ്ദുല്ല ഹാജി, മജീദ് പനയുള്ളകണ്ടി, കെ.കെ.മൊയ്തു
മാസ്റ്റർ, ഖിളിർ റഹ്മാനി എടച്ചേരി, കെ.മുഹമദ് സാലി, മജീദ് ഹാജി മുറിച്ചാണ്ടി, പരപ്പിൽ മുഹമ്മദ്, തൈക്കണ്ടി ബഷീർ മുസ്ലിയാർ, ഷംസു മഠത്തിൽ, വി.വിമജീദ്, പുതിയോട്ടിൽ ഷംസുദ്ദീൻ, പറമ്പത്ത് ഹമീദ്, പി.കെ.സക്കരിയ ഷംസുദ്ദീൻ ചപ്പേക്കണ്ടി, ഇസ്മായിൽ പുതിയോട്ടിൽ, സി.കെ ഇബ്രാഹിം, പനയുള്ളതിൽ സൂപ്പി ഹാജി, സി.പി. കുഞ്ഞമ്മദ്, മുഹമ്മദലി കാട്ടിയത്, കുളമുള്ളതിൽ ജമാൽ എന്നിവർ സംസാരിച്ചു.
#Madrasa #movement #taught #how #Muslim #life #should # pluralistic #society #SadiqaliShihabThangal