പുറമേരി : (nadapuramnews.com) പുറമേരി കടത്തനാട്ട് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ കേരള യുവജന ക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും നടത്തുന്ന ജില്ലാ കേരളോത്സവ മത്സര നഗരിയിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും, ബി.പി പരിശോധനയും ഡാറ്റ കലക്ഷനും ശ്രദ്ധേയമായി.
ആയിര കണക്കിന് കലാപ്രതിഭകൾ പങ്കെടുക്കുന്ന കലോത്സവ നഗരിയിൽ നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലും ബ്ലഡ് ഡോണേർസ് കേരള വടകര താലൂക്ക് കമ്മറ്റിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാനത്തിന് താല്പര്യമുള്ളവർക്ക് പേര് കൊടുത്ത് ഡയരക്ടറിയിൽ ഉൾപ്പെടാനും അവസരമൊരുക്കി.ജില്ലാ പഞ്ചായത്തംഗം കെ.കെ സുരേഷ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബി.ഡി. കെ വടകര രക്ഷാധികാരി വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജ്യോതിലക്ഷ്മി,ബിന്ദു പുതിയോട്ടിൽ, മഠത്തിൽ ഷംസു , യുവജനക്ഷേമ ബോർഡ് കോർഡിനേറ്റർ വിനോദ് പൃഥിയിൽ,
പത്രപ്രവർത്തക അസോസിയേഷൻ താലൂക്ക് പ്രസിഡണ്ട് എം.കെ അഷറഫ്, അഭിജിത്ത് കോറോത്ത്, യദുകൃഷ്ണ.എ, അബ്റാർ, നിതിൻ, സനൂപ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.ബി.ഡി.കെ കോർഡിനേറ്റർ സി. നാസർ സ്വാഗതവും ന്യൂക്ലിയസ് ലാബ് കോർഡിനേറ്റർ അശ്വിൻ നന്ദിയും പറഞ്ഞു. സ്നേഹ, ബിജിന , അനസൂര്യ എന്നിവർ ബി.പി പരിശോധനക്കും രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പിനും നേതൃത്വം നൽകി.
#conducted #bloodgroup #BPtesting #camp #Keralotsavacity












































