നാദാപുരം: (nadapuramnews.com) നാദാപുരം ഗവ കോളേജ് ആവാസ് യൂണിയൻ ഫൈൻ ആർട്സ് ഡേ സംഘടിപ്പിച്ചു. പ്രബന്ധ രചന, കവിതാ രചന, കഥാ രചന, പ്രസംഗം, ഒപ്പന, നൃത്ത നൃത്യങ്ങൾ തുടങ്ങിയ വിവിധ കലാ സാഹിത്യ മത്സരങ്ങൾ നടന്നു. സമാപന സംഗമം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഇൻ ചാർജ് സനിത്ത് അധ്യക്ഷനായി. ഫൈൻ ആർട്സ് സെക്രട്ടറി റംഷാദ് പാലേരി സ്വാഗതം പറഞ്ഞു. നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട്, ഇ ഹാരിസ്,ഡോ.സുധീപ് സ്റ്റാഫ് അഡ്വൈസർ, വൈസ് ചെയർമാൻ വൈഷ്ണവി വിജു പ്രസംഗിച്ചു. യു യു സി ഹിദ ഫെബിൻ നന്ദി പറഞ്ഞു.
#FineArts #Day #Nadapuram #Govt #College #organized #FineArts #Day