നാദാപുരം:( https://nadapuram.truevisionnews.com/) ആധുനിക ആരോഗ്യരംഗത്ത് ആയുർവേദത്തിന് അർഹമായ പ്രാധാന്യം നൽകണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) കുറ്റ്യാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ചേലക്കാട് സ്പൈസ് ആൻഡ് ഗ്രിൽ ഹാളിൽ നടന്ന 2026-ലെ ഏരിയ സമ്മേളനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഡോ. അർഷാദ് വി.പി അധ്യക്ഷത വഹിച്ചു.
സോൺ സെക്രട്ടറി ഡോ. സുഗേഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. അനൂപ് പി.പി, മുതിർന്ന അംഗം ഡോ. പുഷ്പരാജൻ, ജില്ലാ ട്രഷറർ ഡോ. അതുൽ എ.ജി, ഡോ. ദേവി മഞ്ജുള, ഡോ. തരുണിമ എന്നിവർ സംസാരിച്ചു. ആയുർവേദ മേഖല നേരിടുന്ന വിവിധ വെല്ലുവിളികളും ആധുനിക കാലഘട്ടത്തിൽ ഈ ചികിത്സാരീതിയുടെ പ്രസക്തിയും സമ്മേളനം ചർച്ച ചെയ്തു.
പുതിയ ഭാരവാഹികളായി ഡോ. അർഷാദ് വി.പി (പ്രസിഡന്റ്), ഡോ. ദേവി മഞ്ജുള (സെക്രട്ടറി), ഡോ. ഹരിപ്രിയ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഡോ. രമേശൻ കെ.പി, ഡോ. തരുണിമ പി എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ഡോ. കാവ്യ രവീന്ദ്രൻ, ഡോ. മുഹമ്മദ് ജാസിൽ എന്നിവരെയും തിരഞ്ഞെടുത്തു. വനിതാ കമ്മിറ്റി ചെയർപേഴ്സണായി ഡോ. അനുശ്രീ വി.വി, കൺവീനറായി ഡോ. ഫാദിയ നദ്ലി എന്നിവരെയും നിശ്ചയിച്ചു. ആയുർവേദ മേഖലയിലെ ജനകീയ ഇടപെടലുകൾ ശക്തമാക്കാൻ സമ്മേളനം തീരുമാനിച്ചു.
Area Conference; Ayurveda should be given due importance - AMAI Conference











































