ഇരിങ്ങണ്ണൂർ : (nadapuramnews.in) ഇന്ത്യയിലെ തൊഴിലാളി വർഗത്തെ ഭിന്നിപ്പിച്ച് തൊഴിലാളികളുടെ അവകാശങ്ങളും അധികാരങ്ങളും ഒന്നൊന്നായി ഇല്ലാതാക്കി ട്രേഡ് യൂണിയൻ പ്രവർത്തനം പോലും നിഷേധിച്ച് കുത്തകകൾക്ക് വേണ്ടി ഭരിക്കുന്ന കേന്ദ്രഗവൺമെൻ്റിനെ താഴെയിറക്കാനുള്ള ചരിത്ര ദൗത്യം എച്ച്.എം.എസ് പ്രവർത്തകർ ഏറ്റെടുക്കണമെന്ന് എച്ച്.എം.എസ് ദേശീയ സമിതിയംഗം മനയത്ത് ചന്ദ്രൻ പ്രസ്ഥാവിച്ചു.
വടകര പാർലമെൻ്റ് സ്ഥാനാർത്ഥി കെ.കെ. ശൈലജ യുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എച്ച് .എം.എസ് നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സംഗമം ഇരിങ്ങണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് പി.എം. നാണു അധ്യക്ഷത വഹിച്ചു. ആർ. ജെ.ഡി മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, എം.പി വിജയൻ,കെ.നാരായണൻ ഗംഗാധരൻ പാച്ചാക്കര, കെ.സി.വിനയകുമാർ , ബാബുരാജ് മടാക്കൽ എന്നിവർ സംസാരിച്ചു.
#The #anti #worker #government #should #be #brought #down #ManayatChandran










































