നാദാപുരം: [nadapuram.truevisionnews.com] പൗരൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചുമതലയുള്ള കേരള പൊലീസിന് വളയത്ത് അഭിമാനകരമായ ആസ്ഥാനം ഒരുങ്ങി. ഒന്നര കോടി രൂപ ചിലവിൽ നിർമ്മിച്ച വളയം പൊലീസ് സ്റ്റേഷൻ കെട്ടിടം ശനിയാഴ്ച്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായാണ് ഉദ്ഘാടനം നടത്തുക. വനം മന്ത്രി എ.കെ ശശീന്ദ്രൻ നേരിട്ട് പരിപാടിയിൽ സന്നിഹിതനാകും. ഇ.കെ വിജയൻ എം എൽഎ അധ്യക്ഷനാക്കും. ഉദ്ഘടന ചടങ്ങിൽ എത്തില്ലെങ്കിലും നാളെ ഷാഫി പറമ്പിൽ എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ നവാസ് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ്, മേഖലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്മാർ, മറ്റ് ജന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
പൊതുജനങ്ങളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജു സ്വാഗതം പറയുന്ന ചടങ്ങിൽ അഡിഷണൽ എസ്പി എ.പി ചന്ദ്രൻ നന്ദി പറയും.
Inauguration of Valayam Police Station building










































