നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഗവ. കമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന അനുമോദന സംഗമം പ്രൗഡമായി. കേരള ഹൈ കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആയി ജോലി ലഭിച്ച സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥി തീർത്ഥ, അഖില കേരള ജി സി ഐ ഫെസ്റ്റിൽ ജേതാക്കളായ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ, ലോഗോ രൂപ കല്പന ചെയ്ത പ്രജീഷ് പേരാമ്പ്ര എന്നിവരെയാണ് അനുമോദിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് എം കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ അപർണ മുഖ്യാതിഥിയായി.ജി സി ഐ സൂപ്രണ്ട് പി രോഷിത, പി ടി എ അംഗങ്ങളായ കെ ശശി, സച്ചിത്ര, അധ്യാപകരായ സി കെ സുരേഷ് ബാബു, കെ സംഗീത, ഇ ജി ആശാലത, രമ്യ രബിൻ, യൂണിയൻ ചെയർ പേഴ്സൻ ശ്രീഷ്ണ, വിനോദൻ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
The congratulatory meeting held at Kallachi GCI was a success


































