എടച്ചേരി: [nadapuram.truevisionnews.com] എടച്ചേരി പഞ്ചായത്ത് അംഗം ബിമിഷ പാറോലി വഴിയിൽനിന്ന് വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി. എടച്ചേരി നോർത്ത് മൃഗാശുപത്രി പരിസരത്തുനിന്നാണ് ബിമിഷയ്ക്ക് ആഭരണം ലഭിച്ചത്.
അന്വേഷണത്തിൽ ഇത് തലായി സ്വദേശിയുടേതാണെന്ന് കണ്ടെത്തി. തുടർന്ന് പഞ്ചായത്ത് അംഗം പി.കെ. സുനിലയുടെ സാന്നിധ്യത്തിൽ, തലായി വാർഡ് അംഗം പുതിയോട്ടിൽ രാമചന്ദ്രൻ ബിമിഷയിൽനിന്ന് ആഭരണം ഏറ്റുവാങ്ങി.
The gold that was found was returned to its owner.











































