നാദാപുരം: (nadapuramnews.in) മുടവന്തേരിയിൽ പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പ് തകർന്ന സംഭവത്തിൽ രാഷ്ട്രീയം കലർത്തുന്ന എൽ.ഡി.എഫ് നിലപാട് അൽപ്പത്തരമാണെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി പറഞ്ഞു.
പാനൂർ സ്ഫോടനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഈ വിഷയം രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടു വരാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതിൽ മുസ്ലിം ലീഗിനോ യു.ഡി.എഫിനോ യാതൊരു പങ്കുമില്ലെന്ന് ഒരു രാഷ്ട്രീയ വിഷയം അല്ല എന്നും അദ്ദേഹം പറഞ്ഞു.
സമാധാനന്തരീക്ഷം നിലനിൽക്കുന്ന നാട്ടിൽ ഇല്ലാ കഥകൾ പറഞ്ഞ് ഉണ്ടാക്കി സമാധാനം നശിപ്പിക്കുന്ന എൽ.ഡി.എഫ് നിലപാട് ജനങ്ങൾ തിരിച്ചറിയുമെന്നും സൂപ്പി നരിക്കാട്ടേരി വ്യക്തമാക്കി.
#Political #trivia #Politicizing #jeep #accident #Mudavantheri #is #a #bit #of #a #shame Supi Narikatteri









































