നാദാപുരം : (nadapuram.truevisionnews.com) സഹകരണമേഖലയിൽ ഒട്ടേറെ നേട്ടങ്ങൾ അടയാളപ്പെടുത്തി നാദാപുരം സർവ്വീസ് സഹകരണ ബാങ്കിൻ്റെ മികവിൻ്റെ ഉന്നതിയിൽ എത്തിച്ച് എ മോഹൻദാസ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നു.
നാദാപുരം സർവീസ് സഹകരണ ബേങ്കിൽ 37 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് ജോലിയിൽ നിന്ന് വിരമിക്കുന്നത്. ടി വി ശങ്കരന് ശേഷം ദീർഘകാലമായി ബാങ്ക് സെക്രട്ടറിയ മോഹൻദാസ് ഈ വരുന്ന മെയ് 31 ന് വിരമിക്കും.
ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് ഈ വരുന്ന 31ന് സമുചിതമായ യാത്രയപ്പ് നൽകും. വൈകിട്ട് മൂന്നിന് കല്ലാച്ചി പി വീസ് ഓഡിറ്റോറിയത്തിൽ യാത്രയയപ്പ് സമ്മേളനവും സെമിനാറും കലാപരിപാടികളും നടക്കും.
കല്ലാച്ചി കോടതി പരിസരത്തെ ഒറ്റ ബ്രാഞ്ചിൽ നിന്നും ഇന്ന് ആറ് ശാഖകളും, നീതി മെഡിക്കൽസ്, നീതി സ്റ്റോർ, ജനസേവന കേന്ദ്രം, വളം ഡിപ്പോ, ഉൾപ്പെടെ ജില്ലയിലെ അറിയപ്പെടുന്ന ക്ലാസ് വൺ സ്വെഷ്യൽ ഗ്രേഡ് ബേങ്കാക്കി നാദാപുരം സർവീസ് സഹകരണ ബേങ്കിനെ മാറ്റിയെടുക്കുന്നതിൽ വലിയ പങ്ക് മോഹൻ ദാസ് വഹിച്ചിട്ടുണ്ട്.

സംസ്ഥാന തലത്തിൽ തന്നെ നിരവധി പുരസ്കാരങ്ങൾ നാദാപുരം സഹകരണ ബേങ്കിന് ലഭിച്ചിട്ടുണ്ട്. ദീർഘകാലത്തെ വിദ്യാർത്ഥി -യുവജന - പൊതു പ്രവർത്തന രംഗത്തെ അനുഭവസമ്പത്തും, വ്യക്തി ബന്ധങ്ങളും മോഹൻദാസിന് കൈമുതലായുണ്ട്. സിപിഐഎം നാദാപുരം ഏരിയാ കമ്മറ്റി അംഗവും സിഐടിയു ഏരിയാ പ്രസിഡൻ്റുമാണ് മോഹൻദാസ്.
#Achievements #marked #AMohandas #retires #from #official #life











































